ഞാനൊരു പാവം തൃശ്ശൂര്കാരി.ഏട്ടന്റെ ചീത്ത കേട്ട് തുടങ്ങിപോയ ഒരു സംരംഭം അതാണ് കരിവള.ഞാൻ പാവമാണോ അല്ല്യോന്നു ഇനി നിങ്ങള് തന്നെ തീരുമാനിക്ക്
2017 ഏപ്രിൽ 17, തിങ്കളാഴ്‌ച
2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച
ഒരീസം...രാവിലെ
എത്ര പെട്ടെന്നാണ് ഒരു ദിവസം പൊട്ടി വിടരുന്നത്.ഞാൻ ചിലപ്പോ ചിന്തിക്കാറുണ്ട് ഈ സൂര്യനൊന്നും വേറെ പണിയുമില്ലെന്നു.കോഴി കൂകുന്നതിനു മുന്നേ സുന്ദരൻ ഉദിച്ചു അങ്ങോട്ട് വരും.പിന്നെ ബാക്കിയുള്ളവർക്കൊന്നും കിടക്കപ്പായയിൽ കിടക്കാൻ തന്നെ അനുവാദമില്ല.പെണ്ണായി പിറന്നുപോയതിന്റെ ഗുണം.അത് പോട്ടെന്നു കരുതാം.എന്നാൽ വീട്ടിലെ മറ്റുള്ളവർക്കും ഇത് ബാധകമല്ലേ..?, അമ്മയെന്താ എന്നോട് മാത്രം നേരത്തെ എണീക്കാൻ പറയുന്നേ.ഈ പറഞ്ഞത് എന്റെ സഹോദരനും ചെയ്‌താൽ ന്താ...അപ്പോഴും അവിടെ ആൺപെൺ വ്യത്യാസം ഉടലെടുക്കും.
കാര്യങ്ങളൊക്കെ ഇത്രയായാ സ്ഥിതിക്ക് ഒരീസം ഞാനും അർക്കനെ മറന്നു സുഖസുഷുപ്തിയിൽ സുന്ദര സ്വപ്നങ്ങളും കണ്ടു ഉറങ്ങുകയായിരുന്നു.അടുക്കളയിലെ ദഫ്മുട്ട് കേട്ടാണ് കണ്ണ് തുറന്നതു.കൂടെ അമ്മയും എന്തൊക്കെയോ പിറുപിറുക്കുന്നു.ഒന്നൂടെ ശ്രെദ്ധ കേന്ദ്രികരിച്ചു കേട്ടു നോക്കിയപ്പോൾ കടിഞ്ഞൂൽ പ്രസവത്തിലെ കണ്മണി( ഈ എന്നെ തന്നെ )യെ കുറിച്ചാണ് അവിടെ പറയുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.എന്നാലും വീണ്ടും പുതപ്പിനുള്ളിൽ പിരമിഡുകണക്കെ മൂടിപ്പുതച്ചു കിടന്നു.
പോത്ത് പോലെ വളർന്നു ....എന്നിട്ടും ഒരു കാര്യഗൗരവം ഇല്ല്യ.കെട്ടിച്ചു വിട്ട പെണ്ണാണ്.ഇങ്ങനെ മൂടിപ്പുതച്ചു ഉറങ്ങുന്നത്.കെട്ടിച്ച പെണ്കുട്ടിയോള് കാലത്തു അതിരാവിലെ എണീറ്റ് വീട്ടിലെ പണികൾ നോക്കും.ഒന്നുമില്ലെങ്കിലും ആ മുറ്റമെങ്കിലും അടിച്ചു തൂത്തൂടെ അതുമില്ല.ഇങ്ങനെയൊക്കെയാണ് ആരോപണങ്ങൾ.
അതിരാവിലെ തന്നെ എന്നെ പോത്തിനോട് ഉപമിച്ചപ്പോ എനിക്കൊരു സംശയം ഹതഭാഗ്യനായ ഏതെങ്കിലും പോത്ത് റോഡിലൂടെ പോകുന്നുണ്ടോ എന്ന്.ഓടിച്ചെന്നു റോഡിലേക്ക് നോക്കി .,ഇല്ല്യ എന്നെത്തന്നെ എന്നെമാത്രം ഉദ്ദേശിച്ച പറഞ്ഞത്.റോഡിൽ ഒരു പൂച്ചകുഞ്ഞു പോലും ഇല്ല.
ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് അമ്മയുടെ അടുത്തേക്ക് ചെന്നു.അമ്മെ ഒന്നുമില്ലെങ്കിലും ഞാൻ അമ്മയുടെ മകളല്ലേ പോത്തിനോടൊക്കെ ഒരു മകളെ ഇങ്ങനെ ഉപമിക്കാൻ പാടുണ്ടോ ..നാട്ടാര് കേൾക്കും എന്ന വല്ല ബോധവുമുണ്ടോ
കേൾക്കട്ടെ...കേൾക്കാൻ വേണ്ടി തന്ന്യാ പറഞ്ഞതും
അമ്മെ ഇങ്ങള് ന്റെ 'അമ്മ തന്നെ എന്തൊരു തൊലിക്കട്ടി പാവം അച്ഛനെ സമ്മതിക്കണം.
വാൽ കഷ്ണം :- ഇന്നും നേരം വൈകിയാണ് എണീറ്റത്.സ്വന്തം വീട്ടിലാണല്ലോ എന്ന് അഹങ്കരിച്ചു 8 മണി വരെ കിടന്നുറങ്ങി.അതിനുള്ളത് അപ്പൊ തന്നെ കിട്ടുകയും ചെയ്തു.പോത്ത് പോലെ വളർന്നാലും അമ്മേടെ തല്ലു മിസ് ചെയ്യാറില്ല.

2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച
ഞായറാഴ്ച എന്തും സംഭവിക്കാം
ഭാര്യാ ഭർതൃ ബന്ധത്തിൽ വിളിക്കാതെ കടന്നു വരുന്ന അതിഥിയാണ്
സംശയം. അത് ചില കുടുംബങ്ങളിൽ നേരിയ ഭൂചലനങ്ങളും... വലിയ സുനാമി വരെ
ഉണ്ടാക്കാം, ചിലർ ഈ സംശയത്തെ കാര്യമായി ഗൗനിക്കാറില്ല. എന്നാൽ
ചിലയിടത്തൊക്കെ പൊട്ടിത്തെറികളുടെ ബഹളമായിരിക്കും. ഇപ്പോൾ നിങ്ങൾ
ചിന്തിക്കുന്നുണ്ടാകും എനിക്കിതെന്തു പറ്റിയെന്നു ... പ്രാന്ത് ഒന്നും
അല്ല ... നേരിയ തോതിൽ സംശയത്തിന്റെ ചുഴലിക്കാറ്റ് ന്റെ വീട്ടിലേക്കും വീശി...!
ആറ്റുനോറ്റു ഒരു കഥ എഴുതാനിരുന്നത... ഓ അവളൊരു കഥ എഴുത്തുകാരി
എന്ന ഭാവമല്ലേ ഇപ്പൊ നിങ്ങളുടെ മുഖത്തു വന്നത് .. അത് സ്വാഭാവികം, ഈ ഭാവം
തന്ന്യാ എന്റെ കെട്ടിയോന്റെ മുഖത്തും പ്രതിഫലിച്ചത്. പ്രതിഫലനം കൂടി
പോയതുകൊണ്ട് ഡ്രസ്സ് മാറി പുറത്തേക്കു പോകുന്നത് കണ്ടു.
ആഹാ.. സ്വസ്ഥം.. ഭാര്യക്ക് കഥ എഴുതാൻ അവസരം ഒരുക്കി കൊടുക്കുന്ന
സ്നേഹനിധിയായ ഭർത്താവ്.
വെൽ ഡൺ മൈ ബോയ് എന്ന് പറയാൻ എന്റെ നാവു കൊതിച്ചു ... എന്നാലും പുറത്തു വന്നില്ല.
വീണ്ടും കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചു മിനിട്ടു
കഴിഞ്ഞില്ല കോളിംഗ് ബെല്ലിന്റെ ഗർജ്ജനം. കഥയുടെ ഫ്‌ലോ പോയല്ലോ എന്ന്
വിഷമിച്ചു മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നു. ഭാര്യക്ക് കഥയെഴുതാൻ അവസരം
കൊടുത്ത അതെ ഭർത്താവ് തന്നെയാണ് വന്നിരിക്കുന്നത്.
"ഇന്ന് രാത്രിക്കു കൊഴുവ വറുത്തതും ചാള കറിയും മതി..." ഒരു കവർ
മുന്നിലേക്ക് നീട്ടി ഒരാജ്ഞാ ...
കഥയെഴുത്തിനുള്ള പണി മീനിന്റെ രൂപത്തിൽ കിട്ടി എന്ന് സാരം ..
"നിങ്ങളൊരു ഭർത്താവാണോ.... മനുഷ്യാ.? ഭാര്യയുടെ കഴിവുകളെ
പ്രോത്സാഹിപ്പിക്കുകയല്ലേ ഒരു ഭർത്താവ് ചെയ്യേണ്ടത് .. അതിനു പകരം കൊറേ
മീനും കൊണ്ട് വന്നു അവളുടെ ജീവിതം കറി ചട്ടിയിലെ മീൻ പോലെ ആക്കിയാലോ..... നിങ്ങളോടു ദൈവം ചോയിക്കും .."
ഇത്രയും പറഞ്ഞുകൊണ്ട് ബാക്കിയുള്ള രോഷം മീനിനോട് തീർക്കാനായി
അടുക്കളവശത്തേക്കു പാഞ്ഞു. പറയാൻ വാക്കുകൾ കിട്ടാഞ്ഞിട്ടല്ല. ഇനിയും നിന്ന് പറഞ്ഞാൽ വായിലെ പല്ലിന്റെ എണ്ണം കുറയുമല്ലോ എന്ന് കരുതി മാത്രം
അടുക്കളവശത്തേക്കു പായുന്നതിനിടയിൽ അകത്തു നിന്നും ഒരു അശരീരി.... നീ... എന്നോടുള്ള രോഷം ദയവു ചെയ്തു ആ മീനിനോട് തീർക്കരുത്... കഴിക്കാൻ മീനിന്റെ മുള്ള് അല്ല എനിക്ക് വേണ്ടത് പറഞ്ഞേക്കാം... ഹല്ലാ പിന്നെ
വൈകുന്നേരം ഊണും കഴിഞ്ഞു സ്വസ്ഥമായി ഇരിക്കുമ്പോൾ ... കെട്ടിയോൻ അടുത്തു വന്നിരുന്നു,.. (ഈ വരവ് ഉപദേശത്തിനാണെന്നു മാത്രം.. ന്നിട്ടും ഞാൻ നന്നാവോ അതും ഇല്ല്യ )
എടീ... ഞാൻ എനിക്ക് മീൻകറി തിന്നാനുള്ള മോഹം കൊണ്ടല്ല മീൻ വാങ്ങി കൊണ്ട് വന്നേ... നീയാ ടാബിൽ കുത്തികളിക്കുന്ന കണ്ടിട്ട് തന്ന്യാ...
അല്ലെങ്കിലും ഞാൻ വെറുതെ ഇരിക്കുന്നത് നിങ്ങള്ക്ക് കണ്ടൂടല്ലോ
അതല്ലെടി... നീ വെറുതെ അല്ലല്ലോ ഇരിക്കണേ.. നെറ്റ് ഓൺ ചെയ്തു ടാബിൽ അല്ലെ ..
അതിനെന്താ.. വീട്ടിലെ മുഴുവൻ പണികളും കഴിഞ്ഞു ഇച്ചിരി നേരം നെറ്റ് ഓൺ ചെയ്താ ന്ത ഇപ്പൊ വരാൻ പോണേ... നിങ്ങളോടു ഞാൻ പറഞ്ഞതുമാണ് .. ഞാൻ കഥ എഴുതാൻ ഇരിക്ക്യാണ് എന്ന് എന്നിട്ടും ഇങ്ങള് എനിക്ക് പണി തന്നില്ലേ..
ഓ അവളൊരു കഥ എഴുത്തുകാരി .. നീയെന്താ കമല സുരയ്യ ആവാൻ പോവാണോ... വീട്ടുകാര്യം നോക്കിയിട്ടു മതി ... നിന്റെ കഥയെഴുത്ത്
ഇതിനും മാത്രം ഞാൻ എന്നാ തെറ്റ് ചെയ്തു ....?
തെറ്റൊന്നും ചെയ്തില്ല .. തെറ്റ് ചെയ്യാണ്ടിരിക്കാനാ ഉപദേശിച്ചത് ...
ഇതിനും മാത്രം ഇവിടെ ന്താ ഇണ്ടായേ ...?
എഫ് ബിയും വാട്ട്സ് ആപ്പും .. ഒക്കെ നോക്കി ഇരുന്നു ഓരോരുത്തർ വഴിപിഴച്ചു പോകുന്ന കാലമാണ്... അപ്പോഴാ അവളുടെ ഒരു കഥയെഴുത്ത്
ഇപ്പൊ മനസ്സിലായി .... ഇത് അസൂയ .. മുഴുത്ത അസൂയയാണ് .. ഇങ്ങളുടെ.. കൂട്ടുകാരൻ ന്തേലും കുനുഷ്ട്ട് പറയുന്നതും കേട്ട് ഇബടെ വന്നു തല്ലൂട്ടം ഇണ്ടാക്കാനല്ലേ... അത് നടക്കില്ലാട്ടാ
നിങ്ങക്ക് എന്നെയാണോ അതോ കൂട്ടുകാരനെയാ വിശ്വാസം ....
നിന്നെ തന്നെ ..
ന്നിട്ടാണോ ... ഇത്രയൊക്കെ പറഞ്ഞത് ...
അതല്ലെടി .. എങ്ങാനും ഏതേലും കോന്തൻ .. നിന്നെയും വളച്ചെടുത്തു കൊണ്ടുപോയാൽ ന്റെ കാര്യം കഷ്ട്ടാവില്ലേ ...
ന്തു കഷ്ട്ടം നിങ്ങക്ക് പരമസുഖാവും ന്നു എനിക്കറിയാം
ഹേയ്.. ഇല്ലടി... ഈ കൊണ്ടുപോകുന്നവന് അറിയില്ലല്ലോ നിന്റെ ശെരിക്കുള്ള സ്വഭാവം .... ആര് വന്നു കൊണ്ടുപോയാലും നിന്നെ ഇവിടെ തന്നെ കൊണ്ടാക്കും.
എന്റെ സ്വഭാവത്തിന് ഇപ്പൊ എന്ന കൊഴപ്പം
നിന്റെ സ്വഭാവത്തിന് ഒരു കൊഴപ്പവും ഇല്ല്യ പത്തു കൊല്ലമായി സഹിക്കുന്ന എന്നെ പറഞ്ഞാ മതിലോ.. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് കേട്ടിട്ടുണ്ട് .. എന്റെ കാര്യത്തിൽ അത് ഭാര്യയായെന്നു മാത്രം. സംഭവാമി യുഗേ യുഗേ ....!!!
വാൽകഷ്ണം :-സംശയത്തിന്റെ കരിനിഴലുകൾ നിങ്ങളുടെ ജീവിതത്തിന്റെയും ബാധിച്ചേക്കാം ...പക്ഷെ അവിടെ തുറന്ന ഒരു സംഭാഷണം ഉണ്ടായാൽ ഈ നിഴലുകളെ തുരത്തി ഓടിക്കാമെന്നാണ് എന്റെ ഗവേഷണത്തിൽ തെളിഞ്ഞത്...
2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല
വളരെ അപ്രതീക്ഷിതമായി കടന്നു വന്നവരാണ് എന്റെ ചില സുഹൃത്തുക്കൾ.എന്നെ അടുത്തറിയാവുന്ന എന്റെ മനസ്സെന്താണെന്നു അറിയാവുന്നവർ.അവരെ ഞാൻ സുഹൃത്തെന്നതിലുപരി മനസ്സിൽ കൊണ്ട് നടക്കുന്നു .....അതായിരിക്കാം നിർവചിക്കാൻ പറ്റാത്ത ആ ബന്ധം.മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് അറിയില്ല.ചിലപ്പോഴൊക്കെ പറഞ്ഞത് അനുസരിക്കാതെ ഒത്തിരി തവണ ചീത്ത കേട്ടിട്ടുണ്ടെങ്കിലും ആ ശാസനകൾ എല്ലാം ഒരു സുഖമായിരുന്നു.ഇത്തവണ അത് കാര്യമായിപ്പോയി അതിന്റെ പേരിൽ ആ ബന്ധത്തിന്റെ ഏട് തന്നെ കീറി കളയണമായിരുന്നോ ...? സ്വന്തമല്ലെന്നു അറിയാം എങ്കിലും .....എങ്കിലും വേണ്ടായിരുന്നു ........ജന്മ ബന്ധത്തെക്കാൾ കർമ്മ ബന്ധത്തിനാണ് സ്ഥാനമുള്ളതു എന്ന് എനിക്കറിയാം.സുഹൃത്തിന്റെ പരിമിതികളില്‍ നിന്നും സാഹോദരങ്ങളുടെ അധികാരത്തിലേക്ക് മാറ്റപ്പെട്ട ബന്ധങ്ങളുമുണ്ട്...അതുപോലെ എനിക്ക് എന്റേത് മാത്രമായി തോന്നിയ വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടന്മാർ എനിക്കുണ്ടെന്ന വിശ്വാസം പാടെ തകരരുതെന്നു കാലത്തിനോട് കേണപേക്ഷിക്കുന്നു.കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നു അറിയാം എന്നിരുന്നാലും ഏട്ടന്മാർക്ക് ഈ അനിയത്തിയുടെ ക്ഷമാപണം .....!!!
2016 മാർച്ച് 31, വ്യാഴാഴ്‌ച
ചില വട്ടൻ ചിന്തകൾ
മനസ്സ്.
നല്ല മനസ്സിൽ നിന്നാണ് നല്ല കർമങ്ങൾ ഉണ്ടാകുന്നത്.അപ്പൊ പിന്നെ ഈ ഹിറ്റലർ ഒക്കെ നല്ല മനസ്സിന്റെ ഉടമയാണെന്നു പറയേണ്ടി വരും.
ചുംബനം
നിത്യമായതിനെ അറിഞ്ഞവന് സര്പ്പ ദംശനംപോലും സ്നേഹചുംബനംആണ് .എന്നുകരുതി പാമ്പിനെ പോയി ചുംബിച്ചാൽ വിവരം അറിയും
ഓർമ്മകൾ
ഒര്മിക്കാൻ ഇഷ്ട്ടമില്ലാത്തതു ഒര്ക്കാൻ ശ്രെമിച്ചപ്പോഴാണ് ഞാൻ എല്ലാം മറന്നുപോയിരിക്കുന്നു എന്നോര്മ്മ വന്നത്
കണക്ക്
കണക്കുപുസ്തകത്തിന്റെ പേജ് തീർന്നതല്ലാതെ കണക്കു തീരാനുള്ള ഒരു വട്ടവും കാണുന്നില്ല
ഓട്ടം
ജീവിതമാകുന്ന ട്രാക്കിൽ ഓടികൊണ്ടിരിക്കുന്ന ഞാൻ മരണമാകുന്ന കപ്പിന് വേണ്ടി ഓടുന്നത് എന്നോർത്തപ്പോൾ ഒരു വേള ഓട്ടത്തിന്റെ വേഗത കുറച്ചു.
പഠിത്തം
പഠിച്ചു പഠിച്ച് വല്ല്യ ആളാവണമെന്ന് ആഗ്രഹിച്ചെങ്കിലും പഠിപ്പിൽ ഇപ്പോഴും കുള്ളൻ തന്നെ.
ഓപ്പറേഷൻ
ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോഴാണ് ഓർത്തത് ഇന്നത്തെ റേഷൻ വാങ്ങിയില്ലെന്ന്
സൂര്യൻ
കടലിൽ നിന്ന് ജലം വലിച്ചെടുത്തു പതിന്മടങ്ങ് മഴയായി തിരിച്ചു തരാനാണെന്ന് കരുതി സൂര്യൻ ഇങ്ങനെ എടുത്തും കൊടുത്തും നാരാണത്ത് പ്രാന്തന് പഠിക്കേണ്ട വല്ല ആവശ്യോം ഉണ്ടോ...?
യോഗ
യോഗാസനം ചെയ്തു ഇപ്പൊ അവന്റെ അവസ്ഥ ശവാസനത്തിനു തുല്ല്യമാണത്രെ
വട്ടൻ ചിന്തകള് തുടരും....

2016 മാർച്ച് 27, ഞായറാഴ്‌ച
കല്ല്യാണി
കല്ല്യാണി
വേനലവധി എല്ലാ കൊല്ലവും അമ്മവീട്ടിലാണ്....ആ ദിവസങ്ങള് അപ്പൂപ്പനും അമ്മൂമ്മക്കും ഓട്ടം തന്നെ അല്ലെങ്കിൽ ഓടിക്കും അതുപോലെ തലതിരിഞ്ഞ 3 കുട്ടിച്ചാത്തന്മാരാണ് വന്നു പൊറുതി.വേനലവധി പെട്ടെന്ന് അവസാനിക്കാൻ അവര് പ്രാര്തിച്ചിട്ടുണ്ടോ എന്നറിയില്ല...അങ്ങനെ ഒരു ചോദ്യം അവരോടും ചോദിച്ചതുമില്ല അതാണ് സത്യം.അങ്ങനെ ഒരു വേനലവധിക്ക് അമ്മ 3 കുട്ടിച്ചാത്തന്മാരെയും അമ്മവീട്ടിൽ കൊണ്ട് തട്ടി പിറ്റേ ദിവസം തന്നെ സ്ഥലം കാലിയാക്കി.3 പേരും ഒരുമിച്ചു നിന്നാൽ ഒരു മഹാഭാരത യുദ്ധം ഉണ്ടാകും എന്നതിനാലും വയസ്സാങ്കാലത്ത് പിള്ളേരുടെ ഇടി കൊണ്ട് ആശുപത്രിയിൽ കിടക്കാൻ താല്പര്യമില്ലാത്തതിനാലും അപ്പൂപ്പനും അമ്മൂമ്മയും ഒരു തീരുമാനം എടുത്തു.മാമന്മാരുടെ വീടുകളിലേക്ക് ഓരോരുത്തരെ ഷിഫ്റ്റ് ചെയ്യുക.അനിയനെയും അനിയത്തിയെയും ഓരോരോ മാന്മാരുടെ വീടുകളിലാക്കി.പക്ഷെ എന്നെ മാത്രം എങ്ങും വിട്ടില്ല ഞാൻ കരുതിയതു എന്നോടുള്ള സ്നേഹം കൊണ്ടാനെന്നാ.,പിന്നെയല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് വീട്ടിൽ പണിയെടുക്കാൻ ആള് വേണ്ടേ ...? സത്യത്തിൽ ഇമ്മള് അവിടെ കുടുങ്ങിന്നു പറഞ്ഞാ മതീലോ...!
അമ്മവീട്ടിൽ കൃഷിയും പശു ആട് എരുമ ഇത്യാതിവഹകൾ ഉള്ളതിനാൽ എപ്പോഴും പണി തന്നെ.അതിരാവിലെ തൊഴുത്ത് വൃത്തിയാക്കലും ഒക്കെ അമ്മൂമ്മ ചെയ്യും.പാൽ കറന്നു കുപ്പികളിൽ ആക്കി വെയ്ക്കും.ഇതൊകെ ഓരോരോ വീടുകളിൽ എത്തിക്കേണ്ട ജോലി ഇമ്മക്കും.പാൽ വീടുകളിൽ കൊണ്ടുപോയി കൊടുത്ത് വന്നാൽ വീട്ടിൽ ചെയ്തു തീര്ക്കേണ്ട പണികളുടെ ഒരു ലിസ്റ്റ് തന്നെ അമ്മൂമ്മ തയ്യാരാക്കിയിട്ടുണ്ടാകും. ഈ പണികൾ ഒക്കെ തന്നു അപ്പൂപ്പനും അമ്മൂമ്മയും പാടത്തേക്കു പോകും അപ്പൂപ്പൻ പശു ആട് എരുമ ഇവയെ തീറ്റിക്കാനും അമ്മൂമ്മ കൃഷിയുടെ കാര്യങ്ങൾ നോക്കാനും.
ഇപ്പൊ ഒരു ഏകദേശരൂപം കിട്ടി കാണുമല്ലോ...പക്ഷെ ഇവിടെ പറഞ്ഞത് കല്ല്യാണിയെ കുറിച്ചാണല്ലോ....?
കറുമ്പി ആണേലും സുന്ദരി...ഉണ്ട കണ്ണും...നീണ്ട മുടിയും...വളഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പും...കല്ല്യാണി(അമ്മ വീട്ടിലെ ആരോഗ്യദൃഡഗാത്രയായ എരുമ)
അപ്പൂപ്പന് അവളെ എന്തിഷ്ട്ടമാനെന്നോ..അവളുടെ അടുത്തു പോയി തലോടി സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് അവളോട് മുഴുത്ത അസൂയ തോന്നാറുണ്ട് പുളിമരചോട്ടിൽ അവളെ കെട്ടിയിടുമ്പോൾ ഒരു കാരണവും ഇല്ലാതെ അവളെ ഉപദ്രവിക്കുക എന്നത് എന്റെ ഒരു ദുശീലമായിരുന്നു.അത് ദിവസവും തുടര്ന്നുകൊണ്ടേ ഇരുന്നു.
ഒരു ദിവസം അപ്പൂപ്പൻ പതിവുപോലെ പശുവിനെയും ആടിനെയും എരുമയെയും തീറ്റിയതിനു ശേഷം മടങ്ങി വരുന്ന വഴി ...തീറ്റാൻ കൊണ്ടുപോകുമ്പോ അവയുടെ കഴുത്തിൽ കയർ വെറുതെ ചുറ്റി കെട്ടിയിട്ടെ ഉണ്ടാകു ....ഇതൊകെ അറിയാമെങ്കിലും അവയ്ക്ക് കഞ്ഞിയും തവിടും പിണ്ണാക്കും കലക്കി വെയ്ക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ.പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോ ഓടികിതച്ചു വരുന്ന കല്ല്യാണി മാത്രമാണ് എന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞത് അവളും എന്നെത്തന്നെ ലക്ഷ്യമാക്കി ഓടിവരുന്നപോലെ എനിക്കും തോന്നി.പിന്നെ ന്റെ ദേവ്യേ ന്നു ഉറക്കെ വിളിച്ചു കൊണ്ട് നൂറെ നൂറിൽ ആ അമ്പതു സെന്റും എന്നെ അവൾ ഓടിച്ചു പ്രതികാരദാഹിയായ അവളുടെ കയ്യിൽ നിന്നും രക്ഷ പ്രാപിക്കാൻ അവസാനം വീട്ടിലേക്കു ഓടികെരേണ്ടി വന്നു.അന്ന് അവളുടെ ആ വളഞ്ഞ കൊമ്പുകൾക്ക് ഞാൻ ഇരയായി തീർന്നിരുന്നുവെങ്കിൽ ചുവരിൽ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ പണ്ടേ തൂങ്ങിയേനെ.ആയുസ്സിനു അല്പം കൂടി കാലാവധി ഉള്ളതിനാൽ ജീവിതം നീട്ടി കിട്ടി.അതില്പിന്നെ കല്ല്യാണി എന്ന പേര് കേള്ക്കുംബോഴേ പേടിയാ....പാവം ഞാൻ ഈ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഇന്ത്യക്കു ഒരു സ്വര്ണം എങ്കിലും കിട്ടിയേനെ...!
2016 മാർച്ച് 7, തിങ്കളാഴ്‌ച
ന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവൂലാ ......!!!
ഓർമ്മകളുടെ കണക്ക് പുസ്തകം പൊടി തട്ടി എടുത്തപ്പോൾ രസകരമായ പല സംഭവങ്ങളും ഓര്മ വന്നു.12 ക്ലാസ്സ് വരെ നടരാജയായിരുന്നു.ബസിൽ പോകാറുണ്ട് എങ്കിലും അമ്മയെ കൂടാതെ ഒറ്റക് പൊകുക പതിവില്ല.കുരുത്തകേട് കാണിക്കാൻ ഇന്നത്തെ പോലെ അന്നും ബഹു മിടുക്കിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പ്ലസ് ടു ക്ലാസ്സ് കട്ട് ചെയ്തു തൃശൂർ റൌണ്ടിൽ നടക്കുന്ന ഫ്ലവർ ഷോ കാണാൻ പോയി.വീട്ടില് പറഞ്ഞത് സ്കൂളിൽ നിന്നും കൊണ്ട് പോകുന്നു എന്നാണു.അതുകൊണ്ട് അമ്മ എതിര്പ്പോന്നും പറഞ്ഞതും ഇല്ല.എനികൊപ്പം ഈ സാഹസത്തിനു വേറെയും രണ്ടുമൂന്നു കൂട്ടുകാരികളും ഉണ്ടായിരുന്നു.ഫ്ലവർ ഷോ കാണാൻ ടിക്കറ്റ് എടുത്തു ഉളളിൽ കയറി.ഓരോ സ്ടാളുകളും കയറിയിറങ്ങി ആസ്വദിച്ചു നടക്കുന്നതിനു ഇടയിലാണ് പരിചയമുള്ള ഒരു മുഖം കണ്ണിൽ പെട്ടത്.അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ചേച്ചി.
സിനിമയിൽ ദിലീപ് പറയും പോലെ ജാൻഗോ ഞാൻ ശെരിക്കും പെട്ടു ട്ടാ .....!😯
ആ ചേച്ചിയുടെ കണ്ണിൽപെടാതെ രക്ഷപെട്ടു അടുത്ത സ്ടാളിൽ കയറിയതും ന്റെ ഉള്ള ശ്വാസം നിലച്ചു പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളു അത് ഇപ്പൊ യാഥാർഥ്യം ആയിരിക്കുന്നു.ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണെങ്കിൽ പോലും ഇത്ര പെടിചേനില്ല.ന്റെ തൊട്ടുമുന്നിൽ അതാ നില്ക്കുന്നു ന്റെ സ്വന്തം മാതാശ്രീ .......അമ്മയുടെ വർക്കിനോട് അനുബന്ദിച്ചു അവിടെ സ്ടാൾ ഇട്ടിരുന്ന കാര്യം എനിക്കറിയില്ലാര്ന്നു.അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ചെവിയിൽ സ്വകാര്യമായി പറഞ്ഞു വീട്ടിലേക്കു വായോ ട്ടാ ബാക്കി അവിടെ വെച്ച് ..!
കൂട്ടുകാരികളെ ദയനീയമായി നോക്കി തോമസുകുട്ടീ വിട്ടോടാ എന്ന് പറയാനാണ് തോന്നിയത് അവിടെ നിന്നും ഓടിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത്.....അന്നു വീട്ടില് നടന്ന ചോദ്യം ചെയ്യൽ സമരമുഖത്തെക്ക് കല്ല് എടുത്തെറിഞ്ഞാൽ പോലിസ് പ്രതികരിക്കുന്നതിനേക്കാൾ ദയനീയമായിരുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)