2016 മാർച്ച് 27, ഞായറാഴ്‌ച

കല്ല്യാണി

കല്ല്യാണി

വേനലവധി എല്ലാ കൊല്ലവും അമ്മവീട്ടിലാണ്....ആ ദിവസങ്ങള് അപ്പൂപ്പനും അമ്മൂമ്മക്കും ഓട്ടം തന്നെ അല്ലെങ്കിൽ ഓടിക്കും അതുപോലെ തലതിരിഞ്ഞ 3 കുട്ടിച്ചാത്തന്മാരാണ് വന്നു പൊറുതി.വേനലവധി പെട്ടെന്ന് അവസാനിക്കാൻ അവര് പ്രാര്തിച്ചിട്ടുണ്ടോ എന്നറിയില്ല...അങ്ങനെ ഒരു ചോദ്യം അവരോടും ചോദിച്ചതുമില്ല അതാണ്‌ സത്യം.

അങ്ങനെ ഒരു വേനലവധിക്ക് അമ്മ 3 കുട്ടിച്ചാത്തന്മാരെയും അമ്മവീട്ടിൽ കൊണ്ട് തട്ടി പിറ്റേ ദിവസം തന്നെ സ്ഥലം കാലിയാക്കി.3 പേരും ഒരുമിച്ചു നിന്നാൽ ഒരു മഹാഭാരത യുദ്ധം ഉണ്ടാകും എന്നതിനാലും വയസ്സാങ്കാലത്ത് പിള്ളേരുടെ ഇടി കൊണ്ട് ആശുപത്രിയിൽ കിടക്കാൻ താല്പര്യമില്ലാത്തതിനാലും അപ്പൂപ്പനും അമ്മൂമ്മയും ഒരു തീരുമാനം എടുത്തു.മാമന്മാരുടെ വീടുകളിലേക്ക് ഓരോരുത്തരെ ഷിഫ്റ്റ്‌ ചെയ്യുക.അനിയനെയും അനിയത്തിയെയും ഓരോരോ മാന്മാരുടെ വീടുകളിലാക്കി.പക്ഷെ എന്നെ മാത്രം എങ്ങും വിട്ടില്ല ഞാൻ കരുതിയതു എന്നോടുള്ള സ്നേഹം കൊണ്ടാനെന്നാ.,പിന്നെയല്ലേ കാര്യങ്ങളുടെ      കിടപ്പ് മനസ്സിലായത്‌ വീട്ടിൽ പണിയെടുക്കാൻ ആള് വേണ്ടേ ...? സത്യത്തിൽ ഇമ്മള് അവിടെ കുടുങ്ങിന്നു പറഞ്ഞാ മതീലോ...!
അമ്മവീട്ടിൽ കൃഷിയും പശു ആട് എരുമ ഇത്യാതിവഹകൾ ഉള്ളതിനാൽ എപ്പോഴും പണി തന്നെ.അതിരാവിലെ തൊഴുത്ത് വൃത്തിയാക്കലും ഒക്കെ അമ്മൂമ്മ ചെയ്യും.പാൽ കറന്നു കുപ്പികളിൽ ആക്കി വെയ്ക്കും.ഇതൊകെ ഓരോരോ വീടുകളിൽ എത്തിക്കേണ്ട ജോലി ഇമ്മക്കും.പാൽ വീടുകളിൽ കൊണ്ടുപോയി കൊടുത്ത് വന്നാൽ വീട്ടിൽ ചെയ്തു തീര്ക്കേണ്ട പണികളുടെ ഒരു ലിസ്റ്റ് തന്നെ അമ്മൂമ്മ തയ്യാരാക്കിയിട്ടുണ്ടാകും. ഈ പണികൾ ഒക്കെ തന്നു അപ്പൂപ്പനും അമ്മൂമ്മയും പാടത്തേക്കു പോകും അപ്പൂപ്പൻ പശു ആട് എരുമ ഇവയെ തീറ്റിക്കാനും അമ്മൂമ്മ കൃഷിയുടെ കാര്യങ്ങൾ നോക്കാനും.

ഇപ്പൊ ഒരു ഏകദേശരൂപം കിട്ടി കാണുമല്ലോ...പക്ഷെ ഇവിടെ പറഞ്ഞത് കല്ല്യാണിയെ കുറിച്ചാണല്ലോ....?
കറുമ്പി ആണേലും സുന്ദരി...ഉണ്ട കണ്ണും...നീണ്ട മുടിയും...വളഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പും...കല്ല്യാണി(അമ്മ വീട്ടിലെ ആരോഗ്യദൃഡഗാത്രയായ എരുമ)

അപ്പൂപ്പന് അവളെ എന്തിഷ്ട്ടമാനെന്നോ..അവളുടെ അടുത്തു പോയി തലോടി സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് അവളോട്‌ മുഴുത്ത അസൂയ തോന്നാറുണ്ട് പുളിമരചോട്ടിൽ അവളെ കെട്ടിയിടുമ്പോൾ ഒരു കാരണവും ഇല്ലാതെ അവളെ ഉപദ്രവിക്കുക  എന്നത് എന്റെ ഒരു ദുശീലമായിരുന്നു.അത് ദിവസവും തുടര്ന്നുകൊണ്ടേ ഇരുന്നു.

ഒരു ദിവസം  അപ്പൂപ്പൻ പതിവുപോലെ പശുവിനെയും ആടിനെയും എരുമയെയും തീറ്റിയതിനു ശേഷം മടങ്ങി വരുന്ന വഴി ...തീറ്റാൻ കൊണ്ടുപോകുമ്പോ അവയുടെ കഴുത്തിൽ കയർ വെറുതെ ചുറ്റി കെട്ടിയിട്ടെ ഉണ്ടാകു ....ഇതൊകെ അറിയാമെങ്കിലും അവയ്ക്ക് കഞ്ഞിയും തവിടും പിണ്ണാക്കും കലക്കി വെയ്ക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ.പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോ ഓടികിതച്ചു വരുന്ന കല്ല്യാണി മാത്രമാണ് എന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞത് അവളും എന്നെത്തന്നെ ലക്ഷ്യമാക്കി ഓടിവരുന്നപോലെ എനിക്കും തോന്നി.പിന്നെ ന്റെ ദേവ്യേ ന്നു ഉറക്കെ വിളിച്ചു കൊണ്ട് നൂറെ നൂറിൽ ആ അമ്പതു സെന്റും എന്നെ അവൾ ഓടിച്ചു പ്രതികാരദാഹിയായ അവളുടെ കയ്യിൽ നിന്നും രക്ഷ പ്രാപിക്കാൻ അവസാനം വീട്ടിലേക്കു ഓടികെരേണ്ടി വന്നു.അന്ന് അവളുടെ ആ വളഞ്ഞ കൊമ്പുകൾക്ക് ഞാൻ ഇരയായി തീർന്നിരുന്നുവെങ്കിൽ ചുവരിൽ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ പണ്ടേ തൂങ്ങിയേനെ.ആയുസ്സിനു അല്പം കൂടി കാലാവധി ഉള്ളതിനാൽ ജീവിതം നീട്ടി കിട്ടി.അതില്പിന്നെ കല്ല്യാണി എന്ന പേര് കേള്ക്കുംബോഴേ പേടിയാ....പാവം ഞാൻ ഈ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഇന്ത്യക്കു ഒരു സ്വര്ണം എങ്കിലും കിട്ടിയേനെ...!

2 അഭിപ്രായങ്ങൾ: