2016 മാർച്ച് 7, തിങ്കളാഴ്‌ച

ന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവൂലാ ......!!!
 ഓർമ്മകളുടെ കണക്ക് പുസ്തകം പൊടി  തട്ടി എടുത്തപ്പോൾ രസകരമായ പല സംഭവങ്ങളും ഓര്മ വന്നു.12 ക്ലാസ്സ്‌ വരെ നടരാജയായിരുന്നു.ബസിൽ പോകാറുണ്ട് എങ്കിലും അമ്മയെ കൂടാതെ ഒറ്റക് പൊകുക പതിവില്ല.കുരുത്തകേട്‌ കാണിക്കാൻ ഇന്നത്തെ പോലെ അന്നും ബഹു മിടുക്കിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പ്ലസ്‌  ടു ക്ലാസ്സ്‌ കട്ട്‌ ചെയ്തു തൃശൂർ റൌണ്ടിൽ നടക്കുന്ന ഫ്ലവർ ഷോ കാണാൻ പോയി.വീട്ടില് പറഞ്ഞത് സ്കൂളിൽ നിന്നും കൊണ്ട് പോകുന്നു എന്നാണു.അതുകൊണ്ട് അമ്മ എതിര്പ്പോന്നും പറഞ്ഞതും ഇല്ല.എനികൊപ്പം ഈ സാഹസത്തിനു വേറെയും രണ്ടുമൂന്നു കൂട്ടുകാരികളും ഉണ്ടായിരുന്നു.ഫ്ലവർ ഷോ കാണാൻ ടിക്കറ്റ്‌ എടുത്തു ഉളളിൽ കയറി.ഓരോ സ്ടാളുകളും  കയറിയിറങ്ങി ആസ്വദിച്ചു നടക്കുന്നതിനു ഇടയിലാണ് പരിചയമുള്ള ഒരു മുഖം കണ്ണിൽ പെട്ടത്.അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ചേച്ചി.
സിനിമയിൽ ദിലീപ് പറയും പോലെ ജാൻഗോ ഞാൻ ശെരിക്കും പെട്ടു  ട്ടാ .....!😯

  ആ ചേച്ചിയുടെ കണ്ണിൽപെടാതെ  രക്ഷപെട്ടു അടുത്ത സ്ടാളിൽ കയറിയതും ന്റെ ഉള്ള ശ്വാസം നിലച്ചു പട പേടിച്ചു  പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളു അത് ഇപ്പൊ യാഥാർഥ്യം  ആയിരിക്കുന്നു.ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണെങ്കിൽ  പോലും ഇത്ര പെടിചേനില്ല.ന്റെ തൊട്ടുമുന്നിൽ അതാ നില്ക്കുന്നു ന്റെ സ്വന്തം  മാതാശ്രീ .......അമ്മയുടെ വർക്കിനോട് അനുബന്ദിച്ചു   അവിടെ സ്ടാൾ ഇട്ടിരുന്ന കാര്യം എനിക്കറിയില്ലാര്ന്നു.അമ്മ എന്നെ അടുത്തേക്ക്‌ വിളിച്ചു ചെവിയിൽ  സ്വകാര്യമായി പറഞ്ഞു വീട്ടിലേക്കു വായോ ട്ടാ ബാക്കി അവിടെ വെച്ച് ..!
കൂട്ടുകാരികളെ ദയനീയമായി നോക്കി തോമസുകുട്ടീ വിട്ടോടാ എന്ന് പറയാനാണ് തോന്നിയത് അവിടെ നിന്നും ഓടിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത്.....അന്നു വീട്ടില് നടന്ന ചോദ്യം ചെയ്യൽ സമരമുഖത്തെക്ക് കല്ല്‌ എടുത്തെറിഞ്ഞാൽ പോലിസ് പ്രതികരിക്കുന്നതിനേക്കാൾ ദയനീയമായിരുന്നു.

1 അഭിപ്രായം: