ഞാനൊരു പാവം തൃശ്ശൂര്കാരി.ഏട്ടന്റെ ചീത്ത കേട്ട് തുടങ്ങിപോയ ഒരു സംരംഭം അതാണ് കരിവള.ഞാൻ പാവമാണോ അല്ല്യോന്നു ഇനി നിങ്ങള് തന്നെ തീരുമാനിക്ക്
2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
2016 മാർച്ച് 31, വ്യാഴാഴ്‌ച
ചില വട്ടൻ ചിന്തകൾ
മനസ്സ്.
നല്ല മനസ്സിൽ നിന്നാണ് നല്ല കർമങ്ങൾ ഉണ്ടാകുന്നത്.അപ്പൊ പിന്നെ ഈ ഹിറ്റലർ ഒക്കെ നല്ല മനസ്സിന്റെ ഉടമയാണെന്നു പറയേണ്ടി വരും.
ചുംബനം
നിത്യമായതിനെ അറിഞ്ഞവന് സര്പ്പ ദംശനംപോലും സ്നേഹചുംബനംആണ് .എന്നുകരുതി പാമ്പിനെ പോയി ചുംബിച്ചാൽ വിവരം അറിയും
ഓർമ്മകൾ
ഒര്മിക്കാൻ ഇഷ്ട്ടമില്ലാത്തതു ഒര്ക്കാൻ ശ്രെമിച്ചപ്പോഴാണ് ഞാൻ എല്ലാം മറന്നുപോയിരിക്കുന്നു എന്നോര്മ്മ വന്നത്
കണക്ക്
കണക്കുപുസ്തകത്തിന്റെ പേജ് തീർന്നതല്ലാതെ കണക്കു തീരാനുള്ള ഒരു വട്ടവും കാണുന്നില്ല
ഓട്ടം
ജീവിതമാകുന്ന ട്രാക്കിൽ ഓടികൊണ്ടിരിക്കുന്ന ഞാൻ മരണമാകുന്ന കപ്പിന് വേണ്ടി ഓടുന്നത് എന്നോർത്തപ്പോൾ ഒരു വേള ഓട്ടത്തിന്റെ വേഗത കുറച്ചു.
പഠിത്തം
പഠിച്ചു പഠിച്ച് വല്ല്യ ആളാവണമെന്ന് ആഗ്രഹിച്ചെങ്കിലും പഠിപ്പിൽ ഇപ്പോഴും കുള്ളൻ തന്നെ.
ഓപ്പറേഷൻ
ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോഴാണ് ഓർത്തത് ഇന്നത്തെ റേഷൻ വാങ്ങിയില്ലെന്ന്
സൂര്യൻ
കടലിൽ നിന്ന് ജലം വലിച്ചെടുത്തു പതിന്മടങ്ങ് മഴയായി തിരിച്ചു തരാനാണെന്ന് കരുതി സൂര്യൻ ഇങ്ങനെ എടുത്തും കൊടുത്തും നാരാണത്ത് പ്രാന്തന് പഠിക്കേണ്ട വല്ല ആവശ്യോം ഉണ്ടോ...?
യോഗ
യോഗാസനം ചെയ്തു ഇപ്പൊ അവന്റെ അവസ്ഥ ശവാസനത്തിനു തുല്ല്യമാണത്രെ
വട്ടൻ ചിന്തകള് തുടരും....

2016 മാർച്ച് 27, ഞായറാഴ്‌ച
കല്ല്യാണി
കല്ല്യാണി
വേനലവധി എല്ലാ കൊല്ലവും അമ്മവീട്ടിലാണ്....ആ ദിവസങ്ങള് അപ്പൂപ്പനും അമ്മൂമ്മക്കും ഓട്ടം തന്നെ അല്ലെങ്കിൽ ഓടിക്കും അതുപോലെ തലതിരിഞ്ഞ 3 കുട്ടിച്ചാത്തന്മാരാണ് വന്നു പൊറുതി.വേനലവധി പെട്ടെന്ന് അവസാനിക്കാൻ അവര് പ്രാര്തിച്ചിട്ടുണ്ടോ എന്നറിയില്ല...അങ്ങനെ ഒരു ചോദ്യം അവരോടും ചോദിച്ചതുമില്ല അതാണ് സത്യം.അങ്ങനെ ഒരു വേനലവധിക്ക് അമ്മ 3 കുട്ടിച്ചാത്തന്മാരെയും അമ്മവീട്ടിൽ കൊണ്ട് തട്ടി പിറ്റേ ദിവസം തന്നെ സ്ഥലം കാലിയാക്കി.3 പേരും ഒരുമിച്ചു നിന്നാൽ ഒരു മഹാഭാരത യുദ്ധം ഉണ്ടാകും എന്നതിനാലും വയസ്സാങ്കാലത്ത് പിള്ളേരുടെ ഇടി കൊണ്ട് ആശുപത്രിയിൽ കിടക്കാൻ താല്പര്യമില്ലാത്തതിനാലും അപ്പൂപ്പനും അമ്മൂമ്മയും ഒരു തീരുമാനം എടുത്തു.മാമന്മാരുടെ വീടുകളിലേക്ക് ഓരോരുത്തരെ ഷിഫ്റ്റ് ചെയ്യുക.അനിയനെയും അനിയത്തിയെയും ഓരോരോ മാന്മാരുടെ വീടുകളിലാക്കി.പക്ഷെ എന്നെ മാത്രം എങ്ങും വിട്ടില്ല ഞാൻ കരുതിയതു എന്നോടുള്ള സ്നേഹം കൊണ്ടാനെന്നാ.,പിന്നെയല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് വീട്ടിൽ പണിയെടുക്കാൻ ആള് വേണ്ടേ ...? സത്യത്തിൽ ഇമ്മള് അവിടെ കുടുങ്ങിന്നു പറഞ്ഞാ മതീലോ...!
അമ്മവീട്ടിൽ കൃഷിയും പശു ആട് എരുമ ഇത്യാതിവഹകൾ ഉള്ളതിനാൽ എപ്പോഴും പണി തന്നെ.അതിരാവിലെ തൊഴുത്ത് വൃത്തിയാക്കലും ഒക്കെ അമ്മൂമ്മ ചെയ്യും.പാൽ കറന്നു കുപ്പികളിൽ ആക്കി വെയ്ക്കും.ഇതൊകെ ഓരോരോ വീടുകളിൽ എത്തിക്കേണ്ട ജോലി ഇമ്മക്കും.പാൽ വീടുകളിൽ കൊണ്ടുപോയി കൊടുത്ത് വന്നാൽ വീട്ടിൽ ചെയ്തു തീര്ക്കേണ്ട പണികളുടെ ഒരു ലിസ്റ്റ് തന്നെ അമ്മൂമ്മ തയ്യാരാക്കിയിട്ടുണ്ടാകും. ഈ പണികൾ ഒക്കെ തന്നു അപ്പൂപ്പനും അമ്മൂമ്മയും പാടത്തേക്കു പോകും അപ്പൂപ്പൻ പശു ആട് എരുമ ഇവയെ തീറ്റിക്കാനും അമ്മൂമ്മ കൃഷിയുടെ കാര്യങ്ങൾ നോക്കാനും.
ഇപ്പൊ ഒരു ഏകദേശരൂപം കിട്ടി കാണുമല്ലോ...പക്ഷെ ഇവിടെ പറഞ്ഞത് കല്ല്യാണിയെ കുറിച്ചാണല്ലോ....?
കറുമ്പി ആണേലും സുന്ദരി...ഉണ്ട കണ്ണും...നീണ്ട മുടിയും...വളഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പും...കല്ല്യാണി(അമ്മ വീട്ടിലെ ആരോഗ്യദൃഡഗാത്രയായ എരുമ)
അപ്പൂപ്പന് അവളെ എന്തിഷ്ട്ടമാനെന്നോ..അവളുടെ അടുത്തു പോയി തലോടി സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് അവളോട് മുഴുത്ത അസൂയ തോന്നാറുണ്ട് പുളിമരചോട്ടിൽ അവളെ കെട്ടിയിടുമ്പോൾ ഒരു കാരണവും ഇല്ലാതെ അവളെ ഉപദ്രവിക്കുക എന്നത് എന്റെ ഒരു ദുശീലമായിരുന്നു.അത് ദിവസവും തുടര്ന്നുകൊണ്ടേ ഇരുന്നു.
ഒരു ദിവസം അപ്പൂപ്പൻ പതിവുപോലെ പശുവിനെയും ആടിനെയും എരുമയെയും തീറ്റിയതിനു ശേഷം മടങ്ങി വരുന്ന വഴി ...തീറ്റാൻ കൊണ്ടുപോകുമ്പോ അവയുടെ കഴുത്തിൽ കയർ വെറുതെ ചുറ്റി കെട്ടിയിട്ടെ ഉണ്ടാകു ....ഇതൊകെ അറിയാമെങ്കിലും അവയ്ക്ക് കഞ്ഞിയും തവിടും പിണ്ണാക്കും കലക്കി വെയ്ക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ.പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോ ഓടികിതച്ചു വരുന്ന കല്ല്യാണി മാത്രമാണ് എന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞത് അവളും എന്നെത്തന്നെ ലക്ഷ്യമാക്കി ഓടിവരുന്നപോലെ എനിക്കും തോന്നി.പിന്നെ ന്റെ ദേവ്യേ ന്നു ഉറക്കെ വിളിച്ചു കൊണ്ട് നൂറെ നൂറിൽ ആ അമ്പതു സെന്റും എന്നെ അവൾ ഓടിച്ചു പ്രതികാരദാഹിയായ അവളുടെ കയ്യിൽ നിന്നും രക്ഷ പ്രാപിക്കാൻ അവസാനം വീട്ടിലേക്കു ഓടികെരേണ്ടി വന്നു.അന്ന് അവളുടെ ആ വളഞ്ഞ കൊമ്പുകൾക്ക് ഞാൻ ഇരയായി തീർന്നിരുന്നുവെങ്കിൽ ചുവരിൽ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ പണ്ടേ തൂങ്ങിയേനെ.ആയുസ്സിനു അല്പം കൂടി കാലാവധി ഉള്ളതിനാൽ ജീവിതം നീട്ടി കിട്ടി.അതില്പിന്നെ കല്ല്യാണി എന്ന പേര് കേള്ക്കുംബോഴേ പേടിയാ....പാവം ഞാൻ ഈ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഇന്ത്യക്കു ഒരു സ്വര്ണം എങ്കിലും കിട്ടിയേനെ...!
2016 മാർച്ച് 7, തിങ്കളാഴ്‌ച
ന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവൂലാ ......!!!
ഓർമ്മകളുടെ കണക്ക് പുസ്തകം പൊടി തട്ടി എടുത്തപ്പോൾ രസകരമായ പല സംഭവങ്ങളും ഓര്മ വന്നു.12 ക്ലാസ്സ് വരെ നടരാജയായിരുന്നു.ബസിൽ പോകാറുണ്ട് എങ്കിലും അമ്മയെ കൂടാതെ ഒറ്റക് പൊകുക പതിവില്ല.കുരുത്തകേട് കാണിക്കാൻ ഇന്നത്തെ പോലെ അന്നും ബഹു മിടുക്കിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പ്ലസ് ടു ക്ലാസ്സ് കട്ട് ചെയ്തു തൃശൂർ റൌണ്ടിൽ നടക്കുന്ന ഫ്ലവർ ഷോ കാണാൻ പോയി.വീട്ടില് പറഞ്ഞത് സ്കൂളിൽ നിന്നും കൊണ്ട് പോകുന്നു എന്നാണു.അതുകൊണ്ട് അമ്മ എതിര്പ്പോന്നും പറഞ്ഞതും ഇല്ല.എനികൊപ്പം ഈ സാഹസത്തിനു വേറെയും രണ്ടുമൂന്നു കൂട്ടുകാരികളും ഉണ്ടായിരുന്നു.ഫ്ലവർ ഷോ കാണാൻ ടിക്കറ്റ് എടുത്തു ഉളളിൽ കയറി.ഓരോ സ്ടാളുകളും കയറിയിറങ്ങി ആസ്വദിച്ചു നടക്കുന്നതിനു ഇടയിലാണ് പരിചയമുള്ള ഒരു മുഖം കണ്ണിൽ പെട്ടത്.അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ചേച്ചി.
സിനിമയിൽ ദിലീപ് പറയും പോലെ ജാൻഗോ ഞാൻ ശെരിക്കും പെട്ടു ട്ടാ .....!😯
ആ ചേച്ചിയുടെ കണ്ണിൽപെടാതെ രക്ഷപെട്ടു അടുത്ത സ്ടാളിൽ കയറിയതും ന്റെ ഉള്ള ശ്വാസം നിലച്ചു പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളു അത് ഇപ്പൊ യാഥാർഥ്യം ആയിരിക്കുന്നു.ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണെങ്കിൽ പോലും ഇത്ര പെടിചേനില്ല.ന്റെ തൊട്ടുമുന്നിൽ അതാ നില്ക്കുന്നു ന്റെ സ്വന്തം മാതാശ്രീ .......അമ്മയുടെ വർക്കിനോട് അനുബന്ദിച്ചു അവിടെ സ്ടാൾ ഇട്ടിരുന്ന കാര്യം എനിക്കറിയില്ലാര്ന്നു.അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ചെവിയിൽ സ്വകാര്യമായി പറഞ്ഞു വീട്ടിലേക്കു വായോ ട്ടാ ബാക്കി അവിടെ വെച്ച് ..!
കൂട്ടുകാരികളെ ദയനീയമായി നോക്കി തോമസുകുട്ടീ വിട്ടോടാ എന്ന് പറയാനാണ് തോന്നിയത് അവിടെ നിന്നും ഓടിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത്.....അന്നു വീട്ടില് നടന്ന ചോദ്യം ചെയ്യൽ സമരമുഖത്തെക്ക് കല്ല് എടുത്തെറിഞ്ഞാൽ പോലിസ് പ്രതികരിക്കുന്നതിനേക്കാൾ ദയനീയമായിരുന്നു.

2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച
ആറടി രണ്ടിഞ്ചു
ജീവിതത്തിൽ
നേടിയെടുത്താൽ നശിക്കാത്തത് നല്ല സൗഹൃദങ്ങൾ മാത്രമാണ്.അതുകൊണ്ട് തന്നെ
എനിക്കും ഒരുപാട് നല്ല സുഹൃത്തുക്കളെ സുഹൃത്തിൽ നിന്നും കിട്ടിയിട്ടും
ഉണ്ട്.

ചില സുഹൃത്തുക്കള തൃശൂർ വരുമ്പോ എന്നെ കാണാൻ വരാറുണ്ട്.ഈ തൃശൂർ പൂരത്തിനും സുഹൃത്തിൽ നിന്ന് എനിക്ക് ഒരു ഗെസ്റ്റ് ഉണ്ടായിരുന്നു....നിങ്ങള്കേവർക്കും സുപരിചിതനായ സ്മിനെഷ് രവിന്ദ്രൻ.3 മണിക്ക് വരാം എന്ന് പറഞ്ഞ ആളെ കാണാതായപ്പോൾ ഫോണ്‍ വിളിച്ചു ..ഒരു മണിക്കൂർ മുന്നേ പുറപെട്ടു എന്നായിരുന്നു മറുപടി ...ന്ന 2 മനിക്ക്കൂർ മുന്നേ പുറപ്പെടാൻ പറഞ്ഞു ഞാൻ ഫോണ്‍ വേച്ചു.4 മണി ആയപ്പോൾ അരപിരി സ്മിനെഷ് രവിന്ദ്രൻ ലാൻഡ് ചെയ്തു.ചാറ്റിലൂടെ പരിചയം ഉണ്ടെങ്കിലും നേരിട്ട് കാണുന്നത് ഇത് ആദ്യമാണ്.താഴേക്ക് ഇറങ്ങി വരാൻ എന്നോട് പറഞ്ഞതാ ഞാൻ പോയില്ല.മര്യാതകേട് കാണിച്ചതല്ല ..എനിക്ക് കാലു വേദന ആയതു കൊണ്ടാ പോകാതിരുന്നത്.ഓഫീസിനുള്ളിലേക്ക് വന്നു കയറിയ സ്മിനെഷിനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടിയോ ..ഹേയ്...ഞെട്ടിയതല്ല ....ന്റെ ദേവി ...ഒരു ആറടി രണ്ടിഞ്ചു ഹൈറ്റ് ഉള്ള ഒരു മനുഷ്യൻ.സംശയം ധൂരികരിക്കാനായി വീണ്ടും ചോദിച്ചു ...സ്മിനെഷ് രവിന്ദ്രൻ തന്നെ അല്ലെ ....മറുപടി അതെ എന്ന് തന്നെ ആയിരുന്നു.വന്നപാടെ കയറി ഇരിക്ക്യാൻ പറഞ്ഞു .നിന്ന് സംസാരിക്കാൻ ഇനി ഏണി അന്വേഷിച്ചു പോകണ്ടേ ...അതുകൊണ്ട് അതിനു മുതിര്ന്നില്ല .കഴിക്ക്യാൻ ന്തെലും ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്നായിരുന്നു മറുപടി.ന്നാലും വന്ന സ്ഥിതിക്ക് ഒരു വടയും കോഫിയും കഴിച്ചു പോകാം എന്ന് പറഞ്ഞു .ഓർഡർ ചെയ്തെങ്കിലും വട കഴിഞ്ഞിരുന്നു.അത് സ്മിനെഷിന്റെ ഭാഗ്യകേട് ...വരുന്ന എല്ലാ സുഹൃത്തുക്കള്ക്ക് എന്തെകിലും ഞാൻ വാങ്ങി കൊടുക്കാറുണ്ട്.

ഒരു ഗിഫ്റ്റ് ഞാൻ ഉണ്ടാക്കി വെച്ചിരുന്നു .ഗിഫ്റ്റ് കയ്യിൽ കൊടുത്തപ്പോൾ വല്ല ബാധയാണോ എന്നായിരുന്നു ചോദ്യം. തുറന്നു നോക്കി ബാധ അല്ലാന്നു ഉറപ്പു വരുത്തി.തിരിച്ചു എനിക്കും കിട്ടി ഇങ്ങോട്ട് രണ്ടു ഗിഫ്റ്റ്.ഒരു പീപ്പിയും പിന്നെ ചിരിക്കുന്ന ഒരു ബുദ്ധ പ്രതിമയും .ഗിഫ്റ്റ് ആര്ക്കും കൊടുക്കാതിരിക്കാൻ പ്രതിമയുടെ പിറകിൽ എന്റെയും ആ അരപിരിയുടെയും പേര് കോറി വരച്ചിട്ടുണ്ടായിരുന്നു.പച്ചവെള്ളം കൊടുത്ത് പറഞ്ഞയക്കേണ്ടി വന്നതിൽ വിഷമം ആയെങ്കിലും അടുത്ത തവണ ഇതിനു പകരം വീട്ടാം എന്ന് പറഞ്ഞു ആ ആറടി രണ്ടിന്ച്ചുള്ള അജാനബാഹു ...സ്മിനെഷ് രവിന്ദ്രൻ ഞങ്ങളുടെ ഓരോ ഫോട്ടോയും എടുത്തു 4.45 നു അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി ...ഇനിയും വരണം ട്ടാ ഗടി ....പച്ചവെള്ളം വേണ്ടുവോളം ഇനിയും സ്റ്റോക്ക് ചെയ്യാം ട്ടാ ....!!!
"ആശ്വാസങ്ങളുടെ നീർചാലുകലാനെന്റെ സൗഹൃദങ്ങൾ ...
കാട്ടുപാതകളിലൂടെയും മലംചെരുവുകളിലൂടെയും ഒഴുകിയെത്തി ഒരു ജലാശയമായി മുൻപിലതു പരാന്നു കിടക്കുന്നു.അതിലൂടെ ഒരു ഒഴുക്കായി ഞാനും...!
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാനീ ജലാശയത്തിൽ കുടഞ്ഞിടുന്നു.ഒരു അത്താണിയായി എല്ലാം ഏറ്റു വാങ്ങുന്ന ആ സൌഹൃദത്തിന്റെ നനവിൽ ഞാൻ ശാന്തമായി ഒഴുകുന്നു."

അമ്മായിഅമ്മയും ചിക്കൻ കറിയും
കറി
എത്ര നന്നായി വെച്ചു കൊടുത്താലും പതിവുപോലെ കുറ്റം പറയുന്ന ഭര്ത്താവ്
....എന്നത്തെയും പോലെ അന്നും പിറുപിറുത്തു....."ഇങ്ങനെയാണോ കറി
വെക്കുന്നത്...വായിൽ വെയ്ക്കാൻ കൊള്ളുമോ...അതൊക്കെ എന്റെ അമ്മ ...കൈപുണ്യം
കൈപുണ്യം എന്ന് പറയുന്നത് ...കടയിൽ വാങ്ങാൻ കിട്ടില്ല .അതൊക്കെ പാരമ്പര്യം
ആയി കിട്ടുന്നതാ...അമ്മ വെയ്ക്കുന്ന കറിക്ക് എന്ത് രുചിയാനെന്നോ
...നീയൊക്കെ അതിന്റെ ഏഴയലത്ത് വരുമോ...?ചിക്കൻ കറി ആണത്രേ ചിക്കൻ കറി
...എനിക്ക് ഇപ്പോഴും സംശയം ഉണ്ട് ഇതിലെ ചിക്കന് ജീവനുണ്ടോ എന്ന്......."
ഈ പഴംപുരാണം കേള്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി...എന്നാലും മരിച്ചു പോയ അമ്മായി അമ്മയെ ഇതിലോട്ടു വലിച്ചിഴക്കേണ്ട വല്ല കാര്യം ഇൻഡോ ....അങ്ങേരുടെ പിറുപിരുക്കൾ കഴിഞ്ഞപ്പോൾ .വിളമ്പി വെച്ച ഫുഡ് ആര്ക്ക് കൊടുക്കും എന്നാ ചിന്തയിലായി...അതെടുക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച ....പ്ലേറ്റ് മൊത്തം കാലി...ആഹ എന്നെ ചീത്ത പറഞ്ഞിട്ട് മൊത്തം തട്ടിയേച്ചു പോയോക്കാ ല്ലേ ...ന്നാലും ഇത്ര പെട്ടെന്ന് ഈ ഫുഡ് തീര്ക്കാൻ വഴി ഇല്ലല്ലോ ...സംശയം തീര്ക്കാൻ ചുറ്റും ഒന്നും പരതി നോക്കി ...ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കണ്ണും അടച്ചു ചോറും ചിക്കൻ കറിയും മാണ് മനാന്നു അടിക്കുന്നു ..ആാാരാ...വീട്ടിലെ മണി എന്ന് പേരുള്ള കാടന്പൂച്ച..ഞാൻ രൂക്ഷമായി അവനെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ ...അവൻ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു....!!!

പരോൾ
അച്ഛമ്മ മരിച്ചിട്ട് ഇപ്പോൾ 2 വര്ഷം കഴിഞ്ഞു.വീട്ടിലേക്കു ചെന്ന് കയറുമ്പോൾ അച്ഛമ്മയുടെ മുറിയും കട്ടിലും കാണുമ്പോൾ അച്ഛമ്മ അവിടെ ഉണ്ടെന്നു തന്നെ മനസ്സില് തോന്നിപോകുന്നു.കുറച്ചു ദിവസത്തേക്ക് ഭാര്തൃ ഗൃഹത്തിൽ നിന്നും പരോള് കിട്ടി.ഒരാഴ്ച ഉറങ്ങി തീർത്തു.പിന്നീടുള്ള ദിവസങ്ങളിൽ വീട്ടില് ന്തോക്കെ മാറ്റങ്ങൾ വന്നു എന്ന തിരച്ചിലായി.ചാമ്പക്ക മരത്തിൽ ചാമ്പക്ക ഇപ്പോഴും ഉണ്ടോ എന്ന് നോക്കാൻ പോയപ്പോൾ പുളിയുരുംബിന്റെ കടിയും കിട്ടി.താറാവും കോഴിയും കാടയും ...ഒക്കെയുണ്ടെങ്കിലും ...താറാവിനോട് എനിക്ക് തീർത്താൽ തീരാത്തത്ര കലിയാണ്..എന്നെ കാണേണ്ട താമസം എന്നെ കൊത്താനായി ഓടി വരും ...ക്വാക്ക് ..ക്വാക്ക് ..ക്വാക്ക് ന്നും പറഞ്ഞു ഓടി വരുന്നത് കണ്ടാൽ ഞാൻ അകത്തേക്ക് ഓടി കയറും ...ഹോ.... വീട്ടില് ആകെ പേടിയുള്ളതു ...അച്ഛനെയും ആ താറാവിനേയും...മാത്രമാണ്....ബാകി ഉള്ളവരെയൊക്കെ സോപ്പിട്ടു നിർത്താം.....കുട്ടിക്കാലത്ത് അച്ഛമ്മ ആയിരുന്നു എനിക്ക് കൂട്ടിനു...അന്നൊക്കെ അച്ഛമ്മയുടെ കൂടെ അമ്പലത്തിൽ പോകും മാല കെട്ടാനിരിക്കും..വീട്ടില് ഒരു കൊച്ചു പൂന്തോട്ടം തന്നെ ഉണ്ടായിരുന്നു.അതിൽ പുതിയ ചെടികളൊക്കെ കൊണ്ടോയി നടുക.വ്യ്കീട്ടു സന്ധ്യാ നാമം ജപിക്കുക.കുരുത്തകേട് ഒരുപാട് ചെയ്തു കൂട്ടിയാലും അച്ഛമ്മ എന്നെ അതിൽ നിന്നൊക്കെ രക്ഷിക്കാരുണ്ട്.അച്ഛമ്മ പറയുന്നതൊന്നും അനിയനും അനിയത്തിയും അനുസരിക്കാറില്ല അതുകൊണ്ട് തന്നെ അമ്മയുടെ കയ്യില്നിന്നു അനിയനും അനിയത്തിക്കും ദിവസവും ചെണ്ടാക്ക് അടി കൊള്ളുന്നപോലെ എന്നും അടി കിട്ടും. പരോൾ തീരാൻ ഇനി 2 ദിവസം മാത്രം ..തിരിച്ചു പോകാൻ മടിയാകുന്നു...തിങ്കൾ മുതൽ ഡ്യൂട്ടി ഭാര്തൃ ഗൃഹത്തിൽ .....പഴയ കുട്ടിക്കാലം ഓര്മ വരുന്നു...എന്നും അങ്ങനെ ആയിരുന്നെങ്കിൽ ...എനിക്ക് എന്റെ വീട് വിട്ടു പോകേണ്ടി വരില്ലായിരുന്നു.മാറ്റം അനിവാര്യമാണല്ലോ ...അല്ലെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)