2019 മേയ് 26, ഞായറാഴ്‌ച

ഓർമ്മകൾ...ഓർമ്മകൾ...ഓടക്കുഴലൂതി...!!!



ചില നഷ്ടപ്പെടലുകൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയാണ്.വീടിന്റെ ഗേറ്റിന്റെ മുന്നിലൂടെ പുസ്തകം നിറച്ച ബാഗ് പുറത്തു തൂക്കി കുടയുമായി നടന്നുപോകുന്ന കുരുന്നുകൾ മനസ്സിൽ നഷ്ടബോധത്തിന്റെ നിഴലുകൾ വീഴ്ത്തുന്നു.ഇതുപോലെ ഒരു കുഞ്ഞുകുടകൊണ്ടു മഴയെ തോൽപ്പിച്ച കുട്ടി മനസ്സിന്റെ അഹങ്കാരത്തോടെ റോഡിലെ ചെറിയ കുഴികളിൽ കെട്ടികിടക്കുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട് എത്രയെത്ര സ്ക്കൂൾ യാത്രകൾ.
നിസ്സാര കാര്യങ്ങൾക്കു പിണങ്ങുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂട്ട് ചേരുകയുകയും ചെയ്യുന്ന സഹപാഠികളിൽ ചിലരെയെങ്കിലും കാലത്തിനിപ്പുറത്തും സൗഹൃദത്തിന്റെ നിറവുമായി ദിനത്തിൽ ഒരു തവണ എങ്കിലും കണ്ടുമുട്ടാറുണ്ട്.മറ്റു ചിലരുമായി വര്ഷങ്ങള്ക്കും മാസങ്ങൾക്കും ഇടയിലുള്ള അപ്രതീക്ഷിത സംഗമങ്ങൾ.സെന്റ് അലോഷ്യസ് എന്ന എന്റെ വിദ്യാലത്തിന്റെ പടി കടന്നു ചെല്ലുന്ന  മുതിർന്ന കുറെ ചെറിയ കുട്ടികളെ എനിക്ക്  കാണാൻ കഴിയുന്നു.അദ്ധ്യയന വര്ഷാരംഭത്തെ കുളിരണിയിച്ചു പെയ്യുന്ന ഈ മഴയുടെ തണുപ്പിലിരുന്ന് മനസ്സിന്റെ ഏതൊക്കെയോ മറവിൽ ഒളിച്ചിരിക്കുന്ന വിദ്യാലയ സ്മൃതികൾ പെറുക്കിയെടുത്ത് അവയുമായി ഞാൻ നടക്കട്ടെ...പുറകിലേക്ക്...മണൽ വിരിച്ച  വഴികളിലൂടെ കുഞ്ഞു കുടയും ചൂടി.,കെട്ടികിടക്കുന്ന വെള്ളം തട്ടി തെറിപ്പിച് മഴയിൽ കുളിച്ചു നിൽക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിലേക്ക്..😔





വാൽക്കഷ്ണം :- പഴയ കൂട്ടുകാരെ വീണ്ടും കണ്ടപ്പോൾ നൊസ്റ്റാൾജിയ കേറി വന്നതാണ്.മനസ്സിനെ ഇച്ചിരി നോവിക്കുമെങ്കിലും അതൊരു സുഖമുള്ള നോവാണ്.

2 അഭിപ്രായങ്ങൾ:

  1. അപ്പോൾ അവരെയും വെറുപ്പിച്ചു അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. വെറുപ്പിച്ചൊന്നും ഇല്ല ...അതിൽ ഒരാൾ ഇപ്പൊ നാട്ടിൽ വന്നേ ഉള്ളു അവനു ഇടയ്ക്കിടെ നോക്ലാജിയ കേറി വരുന്നൊരു അസുഖം ഉണ്ട്.അപ്പോൾ കൂടെ പഠിച്ചവരെയൊക്കെ ഓര്മ വരും.പിന്നെ അതും പറഞ്ഞിട്ടു സെന്റി പറഞ്ഞു ഇമ്മളേം കൂടി കരയിപ്പിക്കും.അതോണ്ട് അവനൊരു ആശ്വാസായികോട്ടെന്നു കരുതി കൂടിയതാ

    മറുപടിഇല്ലാതാക്കൂ