2019 മേയ് 22, ബുധനാഴ്‌ച


 പ്രണയം


പ്രണയിച്ചു വിവാഹം കഴിക്കണമെന്നാണ് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നത്.ഒന്നും നടന്നില്ല എന്ന് മാത്രമല്ല.പ്രണയവിവാഹം എന്ന ചീത്തപ്പേരും(ജാതകം എഴുതിച്ചപ്പോൾ മകൾക്കു പ്രണയവിവാഹമാകുമെന്ന് ഏതോ കുരുപ്പു പണിക്കര് കവിടി നിരത്തി പ്രവചിച്ചിരുന്നത്രെ കഷ്ടകാലത്തിനു 22 വയസ്സ് കഴിയുമ്പോഴേക്കും പിടിച്ചു കെട്ടിച്ചു വിട്ടു അടുത്താണെന്നൊന്നും നോക്കിയില്ല).കെട്ടിയോന്റെ   വീട് തൊട്ടടുത്തായതാണ് എല്ലാത്തിനും കാരണം.ചെറുപ്പത്തിലേ പ്രണയവിവാഹം എന്ന ആഗ്രഹം മനസ്സിൽ ഉടലെടുക്കാനും ഒരു കാരണം ഉണ്ടാകണമല്ലോ അതിനെ പറ്റി ഞാൻ പറയാം .ഏകദേശം ഒരു ഏഴാം ക്ലാസ്സൊ ആറാം ക്ളാസോ പഠിക്കുന്ന പ്രായം. മോഹൻലാൽ ഫാൻ ആണെങ്കിലും മമ്മൂട്ടിയുടെ സിൽമാ വന്നാലും വിടാതെ കാണുന്ന ഒരു  ആരാധിക ആയിരുന്നു ഈ പാവം ഞാൻ.സിൽമാ തുടങ്ങിയാൽ പിന്നെ നിവിൻ പോളി ഏതാണ്ടൊരു സിനിമയിൽ പറഞ്ഞ പോലെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല സാറേ.അതിലിങ്ങനെ  ലയിച്ചിരിക്കും ആര് വിളിച്ചാലും വിളി കേൾക്കില്ല.സിനിമ അഴകിയ രാവണൻ എന്നാണെന്റെ ഓര്മ.അതിലെ വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ എന്ന ഗാനം കേൾക്കുമ്പോൾ ഇപ്പഴും ഒരു പ്രണയ ലാഞ്ചന തോന്നാറുണ്ടോ ണ്ടോ ആവോ....!
എന്തായാലും ആ സിനിമ എനിക്ക് പെരുത്തിഷ്ടമായി.മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച ആ ചേട്ടനോടാണ് ആദ്യ പ്രണയം തോന്നിയത്.സ്നേഹിച്ച കളികൂട്ടുകാരിയെ തേടി പിന്നീട് വര്ഷങ്ങള്ക്കു ശേഷം തിരിച്ചുവരുന്ന നായകൻ.സിനിമ കഴിഞ്ഞു വന്നതും കട്ടിലിൽ വന്ന ഒറ്റകിടപ്പാണ് കണ്ണടച്ച് കിടന്ന് സിനിമ ഒന്നൂടെ റിവൈൻഡ് ചെയ്തു കണ്ടു.'അമ്മ വന്ന് തട്ടി വിളിച്ചപ്പോഴാണ് സ്വപ്നമായിരുന്നു കണ്ടതെന്ന് മനസ്സിലായത്.പ്രേമം പ്രണയം എന്നീ വാക്കുകൾ അച്ഛനും അമ്മയ്ക്കും കേൾക്കാൻ ഇഷ്ടമില്ലാത്ത വാക്കുകൾ ആയിരുന്നതുകൊണ്ടും ഞാൻഅവരുടെ മുൻപിൽ നല്ല കുട്ടിയായി വളർന്നു.അതിനുശേഷം പലരോടും ഇഷ്ടമോ പ്രണയമോ തോന്നിയിട്ടുണ്ടെങ്കിലും ആ  സിൽമയിലെ ചേട്ടനെ എനിക്ക് മറക്കാൻ പറ്റിയില്ല ട്ടോ.ഇപ്പൊ വളർന്നു വലുതായി പടു കിളവനായിട്ടുണ്ടാകും ല്ലേ ആ സേട്ടൻ ...!പിന്നീട് ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രണയാർദ്രമായ സിനിമകൾ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ആ പഴയ ആറാം ക്ലാസുകാരി പ്രണയവിവാഹം സ്വപ്നം കാണാറുണ്ട്.

3 അഭിപ്രായങ്ങൾ:

  1. ഒന്നും കൂടി കെട്ടിക്കോ.പ്രേമിച്ചു തന്നെ

    മറുപടിഇല്ലാതാക്കൂ
  2. അയിന് സുരേഷേട്ടൻ സമ്മതിക്കൊന്നു അറിയില്ല

    മറുപടിഇല്ലാതാക്കൂ
  3. ആദ്യം സുരേഷേട്ടനെ ഡിവോഴ്സ് ചെയ്. എന്നിട്ട് കുറേ നാൾ ആളെ പ്രേമിച്ച് നടക്ക്.പിന്നെ വീണ്ടും കെട്ടിക്കോ. എന്നാലും വീട്ടുകാരൊക്കെ എതിർക്കുമ്പോളേ പ്രണയത്തിനൊരു ത്രില്ലൊള്ളൂ...

    മറുപടിഇല്ലാതാക്കൂ