ഒരു വയനാടൻ യാത്ര...
ക്ലാസ്സ്‌മേറ്റ്സ് ന്റെ കൂടെ ഒരു യാത്ര പോയിട്ട് കുറച്ചു നാളായി.അതിന്റെ ഒരു ക്ഷീണം തീർക്കാനായി വയനാട്ടിലേക്ക്ഒരു യാത്ര പ്ലാൻ ചെയ്തു.15 ഫെബ്രുവരി രാത്രി 9 മണിക്ക് ഞങ്ങൾ തൃശൂർ നിന്നും പുറപ്പെട്ടു.
കൂട്ടത്തിൽ ഒരാൾ മാത്രം ഇച്ചിരി അകലെ നിന്നും കേറാൻ ഉണ്ടായിരുന്നുള്ളു.പാട്ടും ഡാൻസും ഒക്കെയായി വണ്ടി വയനാട് ലക്ഷ്യമാക്കി നീങ്ങി.ആദ്യം പോകേണ്ട സ്ഥലം കുറുമ്പാലക്കോട്ട ആയിരുന്നു. പുലർച്ച5-30 ക്കുഞങ്ങൾ അവിടെ എത്തിപ്പെട്ടു.വണ്ടി താഴെ പാർക്ക് ചെയ്തു.കൂട്ടത്തിൽ ഒരാൾ സുഖനിദ്രയിൽ ആയിരുന്നതുകൊണ്ടും വിളിച്ചാൽ എഴുനേൽക്കില്ല എന്നതുകൊണ്ടും അവനെ മാത്രം കൂടെ കൂട്ടിയില്ല.ഡ്രൈവർക്കു ഒരു കൂട്ടാവുകയും ചെയ്യുമല്ലോ.കുത്തനെയുള്ള കയറ്റം കിതപ്പ് വർദ്ധിപ്പിച്ചു.200 മീറ്റർ നടന്നപ്പോഴേക്കും ഒരു ചായക്കട കണ്ടു.അവിടെ നിന്ന് എല്ലാവരും ഓരോ കട്ടനും കഴിച്ചു.യാത്ര തുടങ്ങാനുള്ള ഒരു തയ്യാറെടുപ്പു മാത്രം.
ഇനി കുറുമ്പാലക്കോട്ടയെക്കുറിച്ചു....
പുലർച്ച മുതൽ കുറുമ്പാലക്കോ ട്ടയിലേക്കു റോഡുകളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്.വയനാട്ടിലെ മീശപുലിമല എന്ന് വേണമെങ്കിൽ കുറുമ്പാലക്കോട്ടയെ വിശേഷിപ്പിക്കാം.വയനാട് ജില്ലയിലെ ഒത്തനടുവിലായി സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട.പേരിൽ കോട്ടയുണ്ടെങ്കിലും ഇവിടെ കോട്ടയുടെ ശേഷിപ്പുകൾ ഒന്നും തന്നെയില്ല.പഴശ്ശിയുടെ സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയപ്പോൾ പഴശ്ശിയുടെ സൈന്യം ഈ മലയിൽ തമ്പടിച്ചു പട നയിച്ചെന്നാണ് ഐതീഹ്യം.കോട്ടയും പണിതെന്നുന്നു പറയുന്നു.അതുകൊണ്ടാണ് ഈ പ്രേദേശത്തിനു കുറുമ്പാലക്കോട്ട എന്ന് പേര് വരാൻ കാരണം.വിനോദസഞ്ചാരികളുടെ ഹോട്ട് സ്പോട്ടാണ് ഇവിടം.സൂര്യോദയവും അസ്തമയവും കാണാൻ ആളുകൾ ഇവിടെ ടെന്റ് വാടകക്കെടുത്ത് താമസിക്കുന്നു.
"കുറുമ്പാലക്കോട്ടയുടെ സ്റ്റാർട്ടിങ് പോയിന്റ് ക്യാമറ മേൻ ബിന്റോയോടൊപ്പം സലീഷ്"
കുറുമ്പാലക്കോട്ടയിലേക്കുള്ള നടപ്പാത ദുർഘടം നിറഞ്ഞതായിരുന്നു.പാറക്കല്ലുകളും മരകുറ്റികളും ഇഴജന്തുക്കളെ സൂക്ഷിക്കണം എന്ന് മാത്രം.മൊബൈൽ ടോർച്ചു വെച്ചാണ് നടന്നു തുടങ്ങിയത്.ഏകദേശം ഒരു അരമണിക്കൂറോളം നടത്തം നടന്നാലേ അവിടെയെത്തു.ഏറ്റവും മുകളിൽ എത്തിയപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു.രാവിലെ പറന്നിറങ്ങുന്ന കൊടമഞ്ഞു കൈ എത്തും ദൂരത്തെന്നപോലെ മേഘങ്ങൾ.ചുവന്നു തുടുത്ത സൂര്യനും.
ഇതാണ് കുറുമ്പാലക്കോട്ടയിലെ പ്രഭാത കാഴ്ച.ഓരോ ചായയും കുടിച്ചു ഇറങ്ങാൻ നിക്കുമ്പോഴേക്കും കോടമഞ്ഞു ആകെ പരന്നു തുടങ്ങിയിരുന്നു.കോടാ ഇറങ്ങിയാൽ പിന്നെ ഏകദേശം വയനാട് ജില്ല മുഴുവൻ ഇവിടെ നിന്നാൽ കാണാം.അവിടെ നിന്നും കുറെയേറെ ഫോട്ടോസ് എടുത്തു ഞങ്ങൾ ഇറങ്ങാൻ ആരംഭിച്ചു.കൂടെയുണ്ടായിരുന്ന സ്മിനുവിന് വരാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.കൂടുതലും പ്രണയജോഡികൾ ആയിരുന്നു ആ മലനിരകൾ മുഴുവൻ.അതുകൊണ്ടാകാം.
കയറുന്നപോലെ ഇറക്കവും ഒരു കടമ്പ തന്നെയാണ്.സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ വീഴ്ച ഉറപ്പാണ്.ഞാനും കണ്ട വേലിയിലും മരത്തിലും ഒക്കെ തപ്പിപിടിച്ചാണ് ഇറങ്ങിയത്.
ഇരുന്നും നിരങ്ങിയും ഇറങ്ങുന്നതിനിടയിൽ ചക്ക വെട്ടിയിട്ടപോലെ ഒരു ശബ്ദം വേറെ ആരുമല്ല.നീതുവാണ് വീണത്.വീണതല്ലാ സാഷ്ട്ടാങ്കം പ്രണമിച്ചതാണ് ഭൂമിദേവിയെ.പപ്പു പറയും പോലെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന് പറഞ്ഞു ഒറ്റ പോക്കായിരുന്നു.ആ പോക്കിൽ നീതുവിന്റെഅടിവാരം വരെ തകർന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.ചിരി നിർത്താൻ കഴിയാതെ സ്മിനുവും കൂട്ടരും എങ്ങനെയാണ് കുറുമ്പാലക്കോട്ട ഇറങ്ങിയതെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല.
താഴെ എത്തിയപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ ടെന്റിനുള്ളിൽ കിടന്നുറങ്ങുന്നു.പകുതി വരെ കയറാൻ ശ്രെമിച്ചിട്ടു തോറ്റുമടങ്ങിയ ഗ്ലിന്റോയും ബെഞ്ചമിനും ആയിരുന്നു അത്.
അവിടെ നിന്നും നേരെ ഒന്ന് ഫ്രഷ് ആകാനും ഫുഡ് അടിക്കാനും ഉള്ള പരക്കം പാച്ചിൽ.റൂം കിട്ടാൻ അധികം താമസം ഉണ്ടായില്ല.എല്ലാവരും വേഗം കുളിച്ചു ഫ്രഷായി ഇറങ്ങി.ബാണാസുര സാഗർ അണകെട്ടായിരുന്നു അടുത്ത പ്ലെയ്സ്.അതിനടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ബാണാസുരസാഗറിലേക്കു യാത്ര തുടങ്ങി.ആ ഹോട്ടലിന്റെ പേരും ബാണാസുര ഹോട്ടൽ എന്നായിരുന്നു.
ടിക്കറ്റ് എടുത്തു ഉള്ളിൽ കയറി എങ്കിലും നടക്കാൻ ചിലര്ക്കൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.വെയിലിന്റെ കാഠിന്യം കൊണ്ടോ ന്തോ അറിയില്ല.ചെന്ന് കയറി ഇരിക്കാൻ ഇടം കണ്ടെത്തി അവർ അവിടെയിരുന്നു.ഞാനും കുറച്ചു സുഹൃത്തുക്കളും നടന്നു കണ്ടു.
ബാണാസുരസാഗർ ഡാമിനെകുറിച്ചു...
ബാണാസുരൻ കാവൽ നിൽക്കുന്ന ഡാം പ്രധാന കവാടം എത്തുന്നതിനു മുന്നേ ഡാമിന്റെ ഷട്ടർ കാണാം.വേനലിൻറെ കാഠിന്യത്തിൽ ഡാമിൽ അതികം വെള്ളമില്ല.ബോട്ടിങ്ങും ഒക്കെ ഉള്ള സ്ഥലമാണ്.ചെറിയൊരു പാലം കടന്നാൽ ടിക്കറ്റ് കൗണ്ടർ കാണാം നിറയെ പാവകളും ഉപ്പിലിട്ടതും തേൻ നെല്ലിക്കയും ഒക്കെയായി കുറെയേറെ കടകൾ അവിടെ കാണാം.പച്ച വിരിച്ച കുന്നും കുതിര സവാരിയും സ്റ്റെപ്പ് കയറി ചെന്നാൽ പിന്നീടങ്ങോട്ട് ജലാശയം.കൂടാതെ റോപ്പ് വേയും ഉണ്ട്.മഹാബലിയുടെ മകനായബാണന്റെ കോട്ടയായിരുന്നുവത്രേ ഈ മല.നാലഞ്ച് മലകൾ നിൽക്കുന്നത് കണ്ടാൽ കോട്ട തീർത്തപോലെ തോന്നു.പ്രായമായ ആളുകൾ ഇപ്പോഴും ബാണാസുരൻ മലയെ ബാണാസുരൻ കോട്ട എന്നാണു പറയാറ്.
ബാണാസുര സാഗർ അണകെട്ട് കണ്ടിറങ്ങുമ്പോൾ പ്രിയ സുഹൃത്ത് മുനീർ താഴെ എത്തിയിരുന്നു.വയനാട്ടിലെ ന്റെ സുഹൃത്താണ് മുനീർ.കണ്ടതിൽ വളരെ സന്തോഷം ഒരു ഫോട്ടോയിൽ ഒതുക്കി അടുത്ത സ്ഥലത്തേക്ക് പോകാനുള്ള നിർദ്ദേശങ്ങളും സ്വീകരിച്ചു് കുറച്ചു തേൻ നെല്ലിക്കയും വാങ്ങി അടുത്ത സ്ഥലത്തേക്ക് യാത്ര തുടങ്ങി.മുനീറിനോട് യാത്ര പറയുകയും ചെയ്തു.ഉച്ചക്ക് കഴിക്കാനായി ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി.ഫുഡ് കഴിച്ചു ഇറങ്ങിയതിനു ശേഷം പൂക്കോട് പോകാനായിരുന്നു.പ്ലാൻ.പ്ലാൻ മൊത്തം തെറ്റി പാളിസായി.4-30 കഴിഞ്ഞിരുന്നു 5-30 ക്കു പൂക്കോട് lake close ചെയ്യും.അപ്പൊ അതും ക്യാൻസൽ.അവസാനം ചുരം കണ്ടിറങ്ങാം എന്ന തീരുമാനത്തിൽ എത്തി.
വയനാടൻ ചുരത്തിനു പിന്നിൽ ഒരു കഥയുണ്ട്.കരിന്തണ്ടന്റെ കഥ.ചങ്ങല മരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവും.ബ്രിട്ടീഷുകാർക്ക് വേണ്ടി സ്വന്തം ജീവൻ ബലി കൊടുത്ത കരിന്തണ്ടൻ.കരിന്തണ്ടൻ മുഖേനയാണ് വയനാട് ചുരം ഉണ്ടായത് തന്നെ.വെള്ളാനകളുടെ നാട് എന്ന സിനിമയിൽ നമ്മുടെ പപ്പു പറഞ്ഞ ആ താമരശ്ശേരി ചൊരം.,ഹ നമ്മട താമരശ്ശേരി ചൊരമേ ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച ഡയലോഗ്.
പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഒൻപതു ഹെയർ പിൻ വളവുകളുമായി കിടക്കുന്ന മലമ്പാതയിൽ ബ്രിട്ടീഷുകാർ വഞ്ചിച്ചു കൊന്ന കരിന്തണ്ടനെയും മറക്കാൻ പറ്റുന്നതെങ്ങനെ.ചുരവും കണ്ടിറങ്ങി നേരെ വീട്ടിലോട്ടു നീങ്ങി തുടങ്ങിയപ്പോൾ മനസ്സിലൊരു വിഷമം പ്ലാനിംഗ് ഒന്നും പറഞ്ഞപോലെ നടന്നില്ല.ഒരു വട്ടം കൂടി വയനാട് പോകണം കാണാത്ത സ്ഥലങ്ങൾ ഏറേ.ഒരു മൂന്നു ദിവസത്തെ ട്രിപ്പ് എങ്കിലും വേണം.ഉറപ്പായും അവസരം കിട്ടുകയാണെങ്കിൽ പോകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ