2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ആറടി രണ്ടിഞ്ചു

 

ജീവിതത്തിൽ നേടിയെടുത്താൽ നശിക്കാത്തത് നല്ല സൗഹൃദങ്ങൾ മാത്രമാണ്.അതുകൊണ്ട് തന്നെ എനിക്കും ഒരുപാട് നല്ല സുഹൃത്തുക്കളെ സുഹൃത്തിൽ നിന്നും കിട്ടിയിട്ടും ഉണ്ട്.

ചില സുഹൃത്തുക്കള തൃശൂർ വരുമ്പോ എന്നെ കാണാൻ വരാറുണ്ട്.ഈ തൃശൂർ പൂരത്തിനും സുഹൃത്തിൽ നിന്ന് എനിക്ക് ഒരു ഗെസ്റ്റ് ഉണ്ടായിരുന്നു....നിങ്ങള്കേവർക്കും സുപരിചിതനായ സ്മിനെഷ് രവിന്ദ്രൻ.3 മണിക്ക് വരാം എന്ന് പറഞ്ഞ ആളെ കാണാതായപ്പോൾ ഫോണ്‍ വിളിച്ചു ..ഒരു മണിക്കൂർ മുന്നേ പുറപെട്ടു എന്നായിരുന്നു മറുപടി ...ന്ന 2 മനിക്ക്കൂർ മുന്നേ പുറപ്പെടാൻ പറഞ്ഞു ഞാൻ ഫോണ്‍ വേച്ചു.4 മണി ആയപ്പോൾ അരപിരി സ്മിനെഷ് രവിന്ദ്രൻ ലാൻഡ്‌ ചെയ്തു.ചാറ്റിലൂടെ പരിചയം ഉണ്ടെങ്കിലും നേരിട്ട് കാണുന്നത് ഇത് ആദ്യമാണ്.താഴേക്ക്‌ ഇറങ്ങി വരാൻ എന്നോട് പറഞ്ഞതാ ഞാൻ പോയില്ല.മര്യാതകേട്‌ കാണിച്ചതല്ല ..എനിക്ക് കാലു വേദന ആയതു കൊണ്ടാ പോകാതിരുന്നത്.ഓഫീസിനുള്ളിലേക്ക് വന്നു കയറിയ സ്മിനെഷിനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടിയോ ..ഹേയ്...ഞെട്ടിയതല്ല ....ന്റെ ദേവി ...ഒരു ആറടി രണ്ടിഞ്ചു ഹൈറ്റ് ഉള്ള ഒരു മനുഷ്യൻ.സംശയം ധൂരികരിക്കാനായി വീണ്ടും ചോദിച്ചു ...സ്മിനെഷ് രവിന്ദ്രൻ തന്നെ അല്ലെ ....മറുപടി അതെ എന്ന് തന്നെ ആയിരുന്നു.വന്നപാടെ കയറി ഇരിക്ക്യാൻ പറഞ്ഞു .നിന്ന് സംസാരിക്കാൻ ഇനി ഏണി അന്വേഷിച്ചു പോകണ്ടേ ...അതുകൊണ്ട് അതിനു മുതിര്ന്നില്ല .കഴിക്ക്യാൻ ന്തെലും ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്നായിരുന്നു മറുപടി.ന്നാലും വന്ന സ്ഥിതിക്ക് ഒരു വടയും കോഫിയും കഴിച്ചു പോകാം എന്ന് പറഞ്ഞു .ഓർഡർ ചെയ്തെങ്കിലും വട കഴിഞ്ഞിരുന്നു.അത് സ്മിനെഷിന്റെ ഭാഗ്യകേട്‌ ...വരുന്ന എല്ലാ സുഹൃത്തുക്കള്ക്ക് എന്തെകിലും ഞാൻ വാങ്ങി കൊടുക്കാറുണ്ട്.



ഒരു ഗിഫ്റ്റ് ഞാൻ ഉണ്ടാക്കി വെച്ചിരുന്നു .ഗിഫ്റ്റ് കയ്യിൽ കൊടുത്തപ്പോൾ വല്ല ബാധയാണോ എന്നായിരുന്നു ചോദ്യം. തുറന്നു നോക്കി ബാധ അല്ലാന്നു ഉറപ്പു വരുത്തി.തിരിച്ചു എനിക്കും കിട്ടി ഇങ്ങോട്ട് രണ്ടു ഗിഫ്റ്റ്.ഒരു പീപ്പിയും പിന്നെ ചിരിക്കുന്ന ഒരു ബുദ്ധ പ്രതിമയും .ഗിഫ്റ്റ് ആര്ക്കും കൊടുക്കാതിരിക്കാൻ പ്രതിമയുടെ പിറകിൽ എന്റെയും ആ അരപിരിയുടെയും പേര് കോറി വരച്ചിട്ടുണ്ടായിരുന്നു.പച്ചവെള്ളം കൊടുത്ത് പറഞ്ഞയക്കേണ്ടി വന്നതിൽ വിഷമം ആയെങ്കിലും അടുത്ത തവണ ഇതിനു പകരം വീട്ടാം എന്ന് പറഞ്ഞു ആ ആറടി രണ്ടിന്ച്ചുള്ള അജാനബാഹു ...സ്മിനെഷ് രവിന്ദ്രൻ ഞങ്ങളുടെ ഓരോ ഫോട്ടോയും എടുത്തു 4.45 നു അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി ...ഇനിയും വരണം ട്ടാ ഗടി ....പച്ചവെള്ളം വേണ്ടുവോളം ഇനിയും സ്റ്റോക്ക്‌ ചെയ്യാം ട്ടാ ....!!!
"ആശ്വാസങ്ങളുടെ നീർചാലുകലാനെന്റെ സൗഹൃദങ്ങൾ ...
കാട്ടുപാതകളിലൂടെയും മലംചെരുവുകളിലൂടെയും ഒഴുകിയെത്തി ഒരു ജലാശയമായി മുൻപിലതു പരാന്നു കിടക്കുന്നു.അതിലൂടെ ഒരു ഒഴുക്കായി ഞാനും...!
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാനീ ജലാശയത്തിൽ കുടഞ്ഞിടുന്നു.ഒരു അത്താണിയായി എല്ലാം ഏറ്റു വാങ്ങുന്ന ആ സൌഹൃദത്തിന്റെ നനവിൽ ഞാൻ ശാന്തമായി ഒഴുകുന്നു."

അമ്മായിഅമ്മയും ചിക്കൻ കറിയും

 

കറി എത്ര നന്നായി വെച്ചു കൊടുത്താലും പതിവുപോലെ കുറ്റം പറയുന്ന ഭര്ത്താവ് ....എന്നത്തെയും പോലെ അന്നും പിറുപിറുത്തു....."ഇങ്ങനെയാണോ കറി വെക്കുന്നത്...വായിൽ വെയ്ക്കാൻ കൊള്ളുമോ...അതൊക്കെ എന്റെ അമ്മ ...കൈപുണ്യം കൈപുണ്യം എന്ന് പറയുന്നത് ...കടയിൽ വാങ്ങാൻ കിട്ടില്ല .അതൊക്കെ പാരമ്പര്യം ആയി കിട്ടുന്നതാ...അമ്മ വെയ്ക്കുന്ന കറിക്ക് എന്ത് രുചിയാനെന്നോ ...നീയൊക്കെ അതിന്റെ ഏഴയലത്ത് വരുമോ...?ചിക്കൻ കറി ആണത്രേ ചിക്കൻ കറി ...എനിക്ക് ഇപ്പോഴും സംശയം ഉണ്ട് ഇതിലെ ചിക്കന് ജീവനുണ്ടോ എന്ന്......."

ഈ പഴംപുരാണം കേള്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി...എന്നാലും മരിച്ചു പോയ അമ്മായി അമ്മയെ ഇതിലോട്ടു വലിച്ചിഴക്കേണ്ട വല്ല കാര്യം ഇൻഡോ ....അങ്ങേരുടെ പിറുപിരുക്കൾ കഴിഞ്ഞപ്പോൾ .വിളമ്പി വെച്ച ഫുഡ്‌ ആര്ക്ക് കൊടുക്കും എന്നാ ചിന്തയിലായി...അതെടുക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച ....പ്ലേറ്റ് മൊത്തം കാലി...ആഹ എന്നെ ചീത്ത പറഞ്ഞിട്ട് മൊത്തം തട്ടിയേച്ചു പോയോക്കാ ല്ലേ ...ന്നാലും ഇത്ര പെട്ടെന്ന് ഈ ഫുഡ്‌ തീര്ക്കാൻ വഴി ഇല്ലല്ലോ ...സംശയം തീര്ക്കാൻ ചുറ്റും ഒന്നും പരതി നോക്കി ...ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കണ്ണും അടച്ചു ചോറും ചിക്കൻ കറിയും മാണ് മനാന്നു അടിക്കുന്നു ..ആാാരാ...വീട്ടിലെ മണി എന്ന് പേരുള്ള കാടന്പൂച്ച..ഞാൻ രൂക്ഷമായി അവനെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ ...അവൻ എന്നെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു....!!!

പരോൾ

 അച്ഛമ്മ മരിച്ചിട്ട് ഇപ്പോൾ 2 വര്ഷം കഴിഞ്ഞു.വീട്ടിലേക്കു ചെന്ന് കയറുമ്പോൾ അച്ഛമ്മയുടെ മുറിയും കട്ടിലും കാണുമ്പോൾ അച്ഛമ്മ അവിടെ ഉണ്ടെന്നു തന്നെ മനസ്സില് തോന്നിപോകുന്നു.കുറച്ചു ദിവസത്തേക്ക് ഭാര്തൃ ഗൃഹത്തിൽ നിന്നും പരോള് കിട്ടി.ഒരാഴ്ച ഉറങ്ങി തീർത്തു.പിന്നീടുള്ള ദിവസങ്ങളിൽ വീട്ടില് ന്തോക്കെ മാറ്റങ്ങൾ വന്നു എന്ന തിരച്ചിലായി.ചാമ്പക്ക മരത്തിൽ ചാമ്പക്ക ഇപ്പോഴും ഉണ്ടോ എന്ന് നോക്കാൻ പോയപ്പോൾ പുളിയുരുംബിന്റെ കടിയും കിട്ടി.താറാവും കോഴിയും കാടയും ...ഒക്കെയുണ്ടെങ്കിലും ...താറാവിനോട്‌ എനിക്ക് തീർത്താൽ തീരാത്തത്ര കലിയാണ്..എന്നെ കാണേണ്ട താമസം എന്നെ കൊത്താനായി ഓടി വരും ...ക്വാക്ക് ..ക്വാക്ക് ..ക്വാക്ക് ന്നും പറഞ്ഞു ഓടി വരുന്നത് കണ്ടാൽ ഞാൻ അകത്തേക്ക് ഓടി കയറും ...ഹോ.... വീട്ടില് ആകെ പേടിയുള്ളതു ...അച്ഛനെയും ആ താറാവിനേയും...മാത്രമാണ്....ബാകി ഉള്ളവരെയൊക്കെ സോപ്പിട്ടു നിർത്താം.....കുട്ടിക്കാലത്ത് അച്ഛമ്മ ആയിരുന്നു എനിക്ക് കൂട്ടിനു...അന്നൊക്കെ അച്ഛമ്മയുടെ കൂടെ അമ്പലത്തിൽ പോകും മാല കെട്ടാനിരിക്കും..വീട്ടില് ഒരു കൊച്ചു പൂന്തോട്ടം തന്നെ ഉണ്ടായിരുന്നു.അതിൽ പുതിയ ചെടികളൊക്കെ കൊണ്ടോയി നടുക.വ്യ്കീട്ടു സന്ധ്യാ നാമം ജപിക്കുക.കുരുത്തകേട്‌ ഒരുപാട് ചെയ്തു കൂട്ടിയാലും അച്ഛമ്മ എന്നെ അതിൽ നിന്നൊക്കെ രക്ഷിക്കാരുണ്ട്.അച്ഛമ്മ പറയുന്നതൊന്നും അനിയനും അനിയത്തിയും അനുസരിക്കാറില്ല അതുകൊണ്ട് തന്നെ അമ്മയുടെ കയ്യില്നിന്നു അനിയനും അനിയത്തിക്കും ദിവസവും ചെണ്ടാക്ക് അടി കൊള്ളുന്നപോലെ എന്നും അടി കിട്ടും. പരോൾ തീരാൻ ഇനി 2 ദിവസം മാത്രം ..തിരിച്ചു പോകാൻ മടിയാകുന്നു...തിങ്കൾ മുതൽ ഡ്യൂട്ടി ഭാര്തൃ ഗൃഹത്തിൽ .....പഴയ കുട്ടിക്കാലം ഓര്മ വരുന്നു...എന്നും അങ്ങനെ ആയിരുന്നെങ്കിൽ ...എനിക്ക് എന്റെ വീട് വിട്ടു പോകേണ്ടി വരില്ലായിരുന്നു.മാറ്റം അനിവാര്യമാണല്ലോ ...അല്ലെ


കുട്ടിദോശയും നടയടിയും

 ഐശ്വര്യ...ഉണ്ട കണ്ണും സ്പ്രിംഗ് പോലുള്ള ചുരുണ്ട മുടിയും ഉള്ള കൊച്ചു സുന്ദരി.ക്ലാസ്സിലെ പഠിക്കുന്ന കുട്ടികളിൽ ഒരുവൾ.ആണ്കുട്ടികളോട് അതികം ചങ്ങാത്തം ഇല്ലാതിരുന്ന കുട്ടിയായിരുന്നു ആയിശു.എല്ലാവരും ഐശ്വര്യയെ ആയിശു എന്നാണു വിളിക്കുക.ഒന്നാം ക്ലാസ്സിലെ ആ സുന്ദരി കുട്ടിയെ ടീചെര്മാര്ക്കും വളരെ പ്രിയമായിരുന്നു.ആ ക്ലാസ്സിലെ വികൃതി വില്ലൻ എന്ന് തന്നെ വിളിക്കാം, ...അജിത്‌ .പഠിപ്പിലും വിക്രുതിയിലും ഒന്നാമൻ .അച്ഛനും അമ്മയും വക്കീലാണ്. മകനെ നോക്കാൻ ടൈം ഇല്ല്യാത്ത കാരണം ഒരു ആയയെ വീട്ടില് നിർത്തിയിരിക്കുന്നു.ആയിശു നു എന്നും ബ്രേക്ക്‌ ന്റെ സമയമാകുമ്പോൾ കരച്ചിൽ പതിവാ.എന്താണ് കാരണമെന്ന് ടീചെര്മാര്ക്കും അറിയില്ലായിരുന്നു.കൊണ്ടുവന്ന ബ്രേക്ക്‌ നു ഉള്ള ഫുഡ്‌ കഴിക്കാനുള്ള മടിയാനെന്നാണ് അവർ കരുതിയിരുന്നത്.തുടര്ന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ.ആയിശുനു ക്ലാസ്സിൽ പോകാൻ മടി.സ്കൂൾ ബസ്‌ വരുമ്പോൾ കുട്ടി പോകില്ല എന്ന് പറഞ്ഞു വാശിയും.പിന്നീടു ആയിശു ന്റെ അമ്മ സ്കൂളിൽ ആയിശുനോടൊപ്പം ഒരു ദിവസം ചിലവഴിച്ചു.അന്നാണ് ആയിശു ബ്രേക്ക്‌ ന്റെ കരയുന്നതിന്റെ കാര്യം പിടികിട്ടിയത്.ബ്രേക്ക്‌ നു ഉള്ള ബെൽ അടിക്കുമ്പോൾ അവളുടെ അടുത്തേക്ക്‌ അജിത്‌ തന്റെ ബോക്സ്‌ ഉം കൊണ്ട് വരും അത് ആയിശു നു നേരെ നീട്ടും ആയിശു ആ ആയിശു ന്റെ ബോക്സ്‌ അവനു കൊടുത്തില്ലെങ്കിൽ തലയ്ക്കു ഒരടിയാണ് നടയടി എന്നും കിട്ടും.അവളുടെ ഫുഡ്‌ അവൻ എന്നും വാങ്ങി തിന്നും.അവനു എന്നും ഒരു ഉണക്ക ബ്രെഡ്‌ ആണ് ആയ കൊടുത്തയക്കുക.എന്നാൽ ആയിശുനു അവളുടെ അമ്മൂമ കുട്ടി ദോശയും ചമ്മതിയും കൊടുത്തയക്കും.ഇത് കാണുമ്പോൾ അജിത്തിന്റെ വായിൽ വെള്ളമൂറും അവൻ അത് അവളിൽ നിന്ന് എന്നും തട്ടിപറിക്കും .ഈ സംഭവം അറിഞ്ഞതിൽ പിന്നെ രണ്ടു ബോക്സ്‌ കുട്ടി ദോശയും ആയിട്ടാണ് ആയിശു സ്കൂളിലേക്ക് വരിക .ഇപ്പൊ സ്കൂളിൽ പോകാൻ ആയിശുനു മടിയില്ല.....അജിത്തിന് ഒരു ബോക്സ്‌ കൊടുത്തതിൽ പിന്നെ നടയടിയും ഇല്ല്യ...കരച്ചിലും ഇല്ല്യ.....ശുഭം

ഒരു ഗോൾ വരുത്തിവെച്ച വിന

 നടുവേദന എന്ന വില്ലൻ ഇടയ്ക്കിടയ്ക്ക് തലപൊക്കുന്നു. വേദനക്കുള്ള മരുന്ന് കഴിച്ചു കിടക്കാൻ നേരം കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം ഓര്മ വരുന്നത്. ഉണ്ണിക്കു 8 വയസ്സുള്ളപ്പോഴാണ് സംഭവം.ഉറക്കത്തിൽ എഴുനേറ്റു നടക്കുന്ന ഒരു ദുശീലം അവനുണ്ട്.ചിലപ്പോൾ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നതും കേള്ക്കാം ...ക്ലാസ്സിൽ ടീച്ചർ ചൊല്ലാൻ പറഞ്ഞ പെരുക്കപട്ടികയും എന്ന് വേണ്ട അന്ന് അവൻ ആരോടെക്കെ സംസാരിച്ചു എന്ന് വരെ അറിയാൻ സാധിക്കും
8 മണി ആകുമ്പോഴേക്കും നല്ല ഉറക്കത്തിലായിരിക്കും ആശാൻ .10 മണിക്ക് ശേഷമാണ് ഈ കലാപരിപാടികൾ.ഒരു ദിവസം ഞങ്ങളൊക്കെ ടി വി യും കണ്ടിരിക്കുന്ന നേരത്ത് ....അവനെ ആരോ വിളിച്ച പോലെ എഴുനേറ്റു വന്നു ..കണ്ണ് തുറന്നിട്ടില്ല.എങ്ങോട്ടാണ് പോകുന്നത് ...അടഞ്ഞു കിടക്കുന്ന വാതിൽ എത്തിയപ്പോൾ ആള് സ്റൊപ്ൻ.പിന്നെ ഒന്നാം ക്ലാസ്സ്‌ അവിടെ സാദിച്ചു.വാതിൽ ചാരി നിന്നുരങ്ങുന്ന അവനെ അമ്മ എടുത്തുകൊണ്ടുപോയി ഡ്രസ്സ്‌ ഒക്കെ മാറ്റി വീണ്ടും ഉറക്കി.അന്നത്തെ കലാപരിപാടി കഴിഞ്ഞു എന്നാണു ഞാൻ കരുതിയത്‌.നിര്ഭാഗ്യമെന്നു പറയട്ടെ അന്നും ഉറങ്ങാൻ കിടന്നത് അനിയന്റെ അടുത്താണ്.ഉറക്കം കണ്ണുകളെ കീഴ്പെടുത്തി ...നല്ല നല്ല സ്വപ്നങ്ങളും കണ്ടു കിടന്നിരുന്ന എന്റെ സ്വപ്നങ്ങള്ക്ക് ഭംഗം വരുത്തിയത് ... ഗോൾ എന്ന് പറഞ്ഞുകൊണ്ട് ഉള്ളൊരു അലറ്ച്ചയായിരുന്നു.........കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ താഴെയും അവൻ കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങുന്നു. അവൻ ഗോൾ അടിച്ചത് എന്റെ നടുവിനിട്ടായിരുന്നു ...എന്നിട്ട് സുഖമായി ഉറങ്ങുന്നത് കണ്ടപ്പോൾ ഒരൊറ്റ തൊഴി കൊടുക്കാനാണ് തോന്നിയത്....അന്ന് അവൻ കളിച്ചത് ഫുട്ബോൾ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു ......ന്താ ല്ലേ ഇങ്ങനെയുള്ള അനിയൻസ്‌ ഉണ്ടെങ്കിൽ എപ്പോ തൊഴി കിട്ടിന്നു ചോദിച്ച മതി .........!!!

ഗുണപാഠം : ഉറക്കത്തിൽ പല കലാപരിപാടികളും കാണിക്കുന്ന അനുജന്മാരുന്ടെങ്കിൽ ഒരിക്കലും അടുത്തു കിടക്കരുത്

ചെമ്പകം വെച്ച ഷെക്കു

പത്താം തരം കഴിഞ്ഞു അന്തവും കുന്തവുമില്ലാതെ നില്ക്കുന്ന അവസ്ഥ.എന്ത് പഠിക്കണം പഠിപ്പിക്കണം എന്ന ചിന്തയിൽ വീട്ടുകാർ.അവസാനം ഒരു ലേഡീസ് ഒണ്‍ലി കോളേജിൽ കൊണ്ടുപോയി ചേർത്തി ഈ പാവം എന്നെ.ആണുങ്ങൾ...... അവരെക്കാൾ മഹാ ബോറത്തികൾ പെണ്ണുങ്ങൾ ആണെന്ന് അവിടെ പോയപ്പോ മനസ്സിലായി.മിക്സഡ്‌ സ്കൂളിൽ പഠിച്ചതുകൊണ്ടോ ന്തോ ഇമ്മക്ക് ഇതൊന്നും വലിയ പുത്തരിയൊന്നും അല്ല.പക്ഷെ കോണ്‍വെന്റിൽ പഠിച്ചിരുന്ന പെണ്‍കുട്ടികൾ ഒരുപാടുണ്ടായിരുന്നു അവിടെ.ഒന്നിനോടും കൂട്ട് കൂടാൻ ആദ്യം തോന്നിയില്ല.പിന്നെ നിവൃത്തി ഇല്ലല്ലോ.കേറി അങ്ങട്ട് മിണ്ടി.ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി...കാണാൻ നല്ല ഭംഗിയുള്ള കുട്ടി (അതായത് ഒരു നാടൻ പെണ്‍കുട്ടി )കൂടുതൽ മുടിയുള്ള കുട്ടി....യ്യോ...അവളെ പുകഴ്ത്താൻ വാക്കുകളില്ല.പക്ഷെ സ്വഭാവം ,...തനി കാട്ടുപോത്തിന്റെയും,....പേര് അനു......
കാമുകന്മാരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഇന്ടാര്നു അവൾക്കു.ഛെ ..ഛെ ..ഇങ്ങനെയും പെണ്‍കുട്ടികളോ....ലജ്ജാവഹം ....അപ്പൊ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നി.ഞാൻ ഇങ്ങനെ അല്ലാലോ...അവളെക്കാൾ എത്ര നല്ല കുട്ടിയാ ...
പ്ലസ്‌ ടു എക്സാം ...നു തൊട്ടു മുന്ന് ..കോണ്ടാക്റ്റ് ക്ലാസ്സ്‌ ...ന്റെ സമയം ..ആ ക്ലാസ്സിനു ...വേറെ സെന്റെരുകളിൽ ആയിരിക്കും ക്ലാസുകൾ .പലര്ക്കും പല സെന്റെരുകൾ ...നിര്ഭാഗ്യമെന്നു പറയട്ടെ ഈ പറയുന്ന അനുവും ഞാനും ഒരേ സെന്റെറിൽ ആയിപോയി.പല കോളേജിലെ ബോയ്സ് ഉം ഗേൾസ്‌ ഉം ...ഉണ്ടാവും ക്ലാസ്സിനു ....ഏതോ ഒരു കോളേജിൽ നിന്നും വന്ന കൊറേ തല തിരിഞ്ഞവന്മാർ അവള്ക്കൊരു പേരിട്ടു.....ചെമ്പകം വെച്ച ഷേക്കു ....സത്യം പറയാലോ ഈ പേരിന്റെ അർഥം എനിക്കറിയില്ലാരിയുന്നു.കോണ്ടാക്റ്റ് ക്ലാസും കഴിഞ്ഞു ...ഞങ്ങളുടെ സ്വന്തം കോളേജിൽ തിരിച്ചു എത്തിയപ്പോൾ ......ഒരു തമാശക്ക് വേണ്ടി ഞാൻ ആ പേര് വിളിച്ചു.....വിളിച്ചത് മാത്രേ ഓര്മ ഇന്ടാര്ന്നുള്ളൂ ....പിന്നെ ഒരു പുകച്ചിലും ...കണ്ണിൽകൂടി തുരുതുരാന്നു വെള്ളം ഒഴുകുന്നു ...സ്വബോധം വന്നപ്പോഴ അവളെന്റെ ചെകിട്ടത്തൊന്നു തന്നാതാന്നു മനസ്സിലായത്‌.....
ഷേക്കുവിന്റെ അർഥം പിന്നീടു ....പ്ലസ്‌ ടു കഴിഞ്ഞു ഞങ്ങൾ പിരിയാൻ നേരം അവള് എനിക്ക് പറഞ്ഞു തന്നു ...ഷേക്കുന്നു പറഞ്ഞാ ..ഷക്കീല ...അന്നേരം ഞാൻ അവളോട്‌ സോറി പറഞ്ഞു ...ജീവിതത്തിൽ ആദ്യം ആയിട്ട് കിട്ടിയ അടിയുടെ വേദന...ന്റമ്മോ ,,,...പറഞ്ഞറിയിക്കാൻ പറ്റില്ല ....കൊണ്ടെന്നെ അറിയണം ....മറക്കില്ല ...മോളെ മറക്കില്ല...

2015 മേയ് 1, വെള്ളിയാഴ്‌ച

                 വൈകി വന്ന ഏട്ടൻ                                   

കാലങ്ങൽക്കുമിപ്പുരം എട്ടനായ് എത്തി നീ 
                                                    
 സ്നേഹത്തിൻ ശാസന അറിഞ്ഞു ഞാനപ്പോഴും 
                                                     
രക്ത ബന്ധമില്ലെങ്കിലും നീയിനിക്കെട്ടനായ് 
                                                     
എന്നും നീ ഏട്ടനായ്  കൂടെയുണ്ടാകണം ................
                                                      

2015 ഏപ്രിൽ 22, ബുധനാഴ്‌ച

 നേരം

നേരമില്ലാത്ത നേരത്തു ഞാനൊരു...

ബ്ലോഗിനു വേണ്ടി നട്ടം തിരിഞ്ഞു ...

കരിവള എന്നൊരു പേരും നൽകി ................

പുതിയൊരു ലോകവും ...പുതിയ വരികളും ..

നേരമേ...നീ ..എനിക്കായ് കാത്തിരിക്കൂ ......