ഏട്ടൻ എന്ന കൂട്ടുകാരൻ
പഠിക്കുന്ന കാലം തൊട്ടേ ഏട്ടന്മാരുള്ള കൂട്ടുകാരികളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അസൂയയായിരുന്നു.അവർ ഏട്ടന്മാരെക്കുറിച്ചു പറയുമ്പോൾ എനിക്കും തോന്നാറുണ്ട് എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ .....!!!
സ്കൂൾ ജീവിതവും കഴിഞ്ഞു കാലങ്ങൾ കഴിഞ്ഞെങ്കിലും.മനസ്സിൽ നിന്നും ഏട്ടന്മാരെക്കുറിച്ചുള്ള കഥകൾ മാഞ്ഞുപോയിരുന്നില്ല.
ഏട്ടന്റെ കുഞ്ഞുപെങ്ങളായി തല്ലുകൂടിയും കളിയാക്കിയും ഏട്ടന്റെ കല്യാണത്തിന് നാത്തുനാരെ പോലെ ഗമ കാണിക്കാനും ഒരു ഏട്ടനില്ലാതെപോയതിന്റെ വിഷമം ഇപ്പോഴും ഉള്ളിൽ കിടന്നു നീറുന്നുണ്ട്.വല്യമ്മാവന്റെ മക്കളൊക്കെ ഏട്ടന്മാരുടെ സ്ഥാനത്തു ഉണ്ടെങ്കിലും സ്വന്തം ഏട്ടൻ എന്ന് പറയാൻ പേരിനുപോലും ഒരു ഏട്ടനില്ല.ഉപ്പോളം വരില്ലല്ലൊ ഉപ്പിലിട്ടത്.
ഇപ്പോഴും ഒരു ഹീറോയുടെ സ്ഥാനത്തു എനിക്കിപ്പോഴും ഏട്ടന്മാർ തന്നെയാണ്.എന്റെ അമ്മക്ക് അഞ്ച് ഏട്ടന്മാരാണ് പലപ്പോഴും ഇക്കാര്യത്തിൽ അമ്മയോട് അസൂയ ഉണ്ടാകാറുണ്ട്.അഞ്ചു ഏട്ടന്മാരുടെ കുഞ്ഞുപെങ്ങളല്ലേ.
ഒരു കാര്യം പറയാതെ വയ്യ ...സ്വന്തമല്ലെങ്കിലും എനിക്കും ഉണ്ട് വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടായീസ്.വഴിയിൽ നിന്നും കളഞ്ഞു കിട്ടിയതൊന്നുമല്ലാട്ടോ...നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഇന്റർനെറ്റ് ലോകത്തു നിന്നും തേടിപിടിച്ച എന്റെ ഏട്ടന്മാർ.
ഇപ്പൊ ഇത് എഴുതാൻ തന്നെ കാരണം ഒരു ഏട്ടായിയാണ്.കൊറച്ചു ദിവസമായിട്ടു ഇച്ചിരി പിണക്കത്തിലാണൊന്നു ഒരു സംശയം.പിന്നെ കരുതി പിണക്കമുള്ളിടത്തെ സ്നേഹം ഉണ്ടാവുള്ളുവെന്ന്...ന്നാലും മിണ്ടാതിരിക്കുമ്പോ ഒരു സുഖോം ഇല്ല്യ.
ഏട്ടനാണ് ....ഏട്ടാ...ഏട്ടൻ...
